• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവിതാംകൂർ ദേവസ്വംബോർഡ് അംഗം അഡ്വ. മനോജ് ചരളേൽ അന്തരിച്ചു

തിരുവിതാംകൂർ ദേവസ്വംബോർഡ് അംഗം അഡ്വ. മനോജ് ചരളേൽ അന്തരിച്ചു

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം

  • Share this:
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വംബോർഡ് അംഗം അഡ്വ. മനോജ് ചരളേൽ(49) അന്തരിച്ചു. സി പി ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കൊറ്റനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായിരുന്നു അഡ്വ. മനോജ് ചരളേൽ.

കരൾ സംബന്ധമായ അസുഖത്തെ
തുടർന്ന് ദീർഘനാളായ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം.
സി.പി.ഐ പത്തനംതിട്ട ജില്ലാ അസി.സെക്രട്ടറി,റാന്നി മണ്ഡലം സെക്രട്ടറി,കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്,പഞ്ചായത്ത് പ്രസിഡന്‍റ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്‍റ്,എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി,സംസ്ഥാന വൈസ് പ്രസിഡന്‍റ്,ദേശീയ കൗണ്‍സിലംഗം,എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി,പ്രസിഡന്‍റ്, എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

2017ല്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് എതിരെ ജാതിയധിക്ഷേപ പരാരമര്‍ശം നടത്തിയതിന് മനോജിനെ സിപിഐ സസ്‌പെന്റ് ചെയ്തിരുന്നു. പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്ത ശേഷം, മനോജിനെ ദേവസ്വം ബോര്‍ഡ് അംഗമാക്കിയതിന് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Also Read- സമാജ് വാദി പാർട്ടി സ്ഥാപകനേതാവും മുൻപ്രതിരോധമന്ത്രിയുമായ മുലായംസിങ് യാദവ് അന്തരിച്ചു

കെ. എസ് രവിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അഡ്വ. മനോജ് ചരളേലിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി സി പി ഐ  നാമനിർദേശം ചെയ്തത്. പത്തനംതിട്ട വൃന്ദാവനം സ്വദേശിയായ അഡ്വ. മനോജ് ചരളേൽ ഏറെ കാലമായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ച അഡ്വ. മനോജ് ഇന്ന് രാവിലെയോടെ മരണമടയുകയായിരുന്നു.

Summary- Travancore Devaswomboard Member Adv. Manoj Charalel (49) passed away. Adv. was a member of CPI Pathanamthitta district committee and former president of Kotanad panchayat. Manoj Charalel.
Published by:Anuraj GR
First published: