സ്കൂൾ വളപ്പിൽ അഭ്യാസ പ്രകടനം നടത്തിയ ബസുകൾ പിടിച്ചെടുത്തു

കൊല്ലം അഞ്ചലിൽ മോട്ടോർ വാഹന വകുപ്പിനേതാണ് നടപടി

News18 Malayalam | news18-malayalam
Updated: November 30, 2019, 4:28 PM IST
സ്കൂൾ വളപ്പിൽ അഭ്യാസ പ്രകടനം നടത്തിയ ബസുകൾ പിടിച്ചെടുത്തു
ടൂറിസ്റ് ബസ് സ്റ്റണ്ട്
  • Share this:
സ്കൂൾ വളപ്പിൽ അഭ്യാസ പ്രകടനം നടത്തിയ ബസുകൾ പിടിച്ചെടുത്തു. കൊല്ലം അഞ്ചലിൽ മോട്ടോർ വാഹന വകുപ്പിനേതാണ് നടപടി. കൊട്ടാരക്കര വിദ്യാധിരാജ സ്കൂളിൽ അപകടകരമായി ബൈക്കോടിച്ച 7 പേരുടെ ലൈസൻസ് റദ്ദാക്കി. രാത്രി 1.30 ഓടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ബസ്സുകൾ പിടിച്ചെടുത്തത്.

സ്കൂളിൽ നിന്നുള്ള സംഘവുമായി കൊടൈക്കനാൽ, മൂന്നാർ യാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്നു ബസുകൾ. ബസ്സുകളിൽ രൂപമാറ്റം നടത്തിയത് കണ്ടെത്തി. ഫിറ്റ്നസ് ഉറപ്പാക്കാത്ത ബസ്സുകളുടെ പെർമിറ്റ് റദ്ദാക്കും. ഡ്രൈവർമാരുടെ ലൈസൻസ് പിടിച്ചെടുത്തു. ഇവ റദ്ദാക്കാനും തീരുമാനിച്ചു.

അഞ്ചൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ചുറ്റുമായിരുന്നു ബസ്സുകൾ അപകട സഞ്ചാരം നടത്തിയത്. കൊട്ടാരക്കര വിദ്യാധിരാജ സ്കൂളിൽ അലക്ഷ്യമായി ബൈക്ക് ഓടിച്ച ഏഴ് പേരുടെ ലൈസൻസ് റദ്ദാക്കി. ഇവൻറ് മാനേജ്മെൻറ് ഗ്രൂപ്പിൻറെ നേതൃത്വത്തിലായിരുന്നു ഇവിടെ അഭ്യാസപ്രകടനം. ലൈസൻസ് റദ്ദാക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഒരു യുവതിയും ഉൾപ്പെടുന്നു. ഇവിടെ അഭ്യാസപ്രകടനം നടത്തിയ ബസ് പിടിച്ചെടുത്ത് നേരത്തെ തന്നെ പെർമിറ്റ് റദ്ദാക്കിയിരുന്നു. ഡ്രൈവർക്കെതിരെ പോലീസ് കേസുമുണ്ട്.
First published: November 30, 2019, 4:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading