സ്വന്തമായി ബസ് ഇല്ലാത്ത സ്കൂളുകളിലേക്കു കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. കോവിഡ് കാലത്തെ നിരക്കിന്റെ പകുതിയേ ഈടാക്കൂ. സ്കൂള്‍ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ഉയര്‍ന്ന നിരക്കില്‍ യാത്ര ചെയ്യാം.
ജില്ല കടന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസിന് ഇപ്പോഴും അനുമതിയില്ല. ജില്ലാ അതിര്‍ത്തിയില്‍ താമസിച്ച് അയല്‍ജില്ലയില്‍ പഠിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ സര്‍വീസ് നടത്താമെന്നാണു കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്.
അതേസമയം പരീക്ഷാ ഒരുക്കങ്ങള്‍ സംബന്ധിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ തെര്‍മല്‍ സ്കാനറിന്റെ കാര്യം പറയുന്നില്ല. തെര്‍മല്‍ സ്ക്രീനിങ് ഉള്‍പ്പെടെ 5 വ്യവസ്ഥകള്‍പ്രകാരമാണ് കേന്ദ്രാനുമതി. സംസ്ഥാനത്തെ 3000 പരീക്ഷാകേന്ദ്രങ്ങളിലേക്കായി നാലായിരത്തോളം തെര്‍മല്‍ സ്കാനറുകള്‍ വേണ്ടി വരും.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.