HOME /NEWS /Kerala / തൃശൂരിൽ കല്യാണ ഓട്ടത്തിനിടെ തീപിടിച്ച ട്രാവലർ പൂർണമായി കത്തിനശിച്ചു

തൃശൂരിൽ കല്യാണ ഓട്ടത്തിനിടെ തീപിടിച്ച ട്രാവലർ പൂർണമായി കത്തിനശിച്ചു

വളരെ പെട്ടെന്ന് വാഹനത്തിൽ തീ ആളിപിടിക്കുകയായിരുന്നു

വളരെ പെട്ടെന്ന് വാഹനത്തിൽ തീ ആളിപിടിക്കുകയായിരുന്നു

വളരെ പെട്ടെന്ന് വാഹനത്തിൽ തീ ആളിപിടിക്കുകയായിരുന്നു

  • Share this:

    തൃശൂർ: കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ചു. തൃശ്ശൂർ ചേലക്കര കൊണ്ടാഴിയിലാണ് അപകടം നടന്നത്. തീപിടിത്തത്തിൽ ട്രാവലർ പൂർണമായി കത്തി നശിച്ചു. കല്യാണ ഓട്ടത്തിനിടെ ഓഡിറ്റോറിയത്തില്‍ നിന്ന് പോകുന്നതിനിടെയാണ് ട്രാവലറിന് തീപിടിച്ചത്.

    ചേലക്കോട് സ്വദേശി ഹരികൃഷ്ണനാണ് വാഹനം ഓടിച്ചിരുന്നത്. തീപിടിത്തത്തില്‍ ആർക്കും പരിക്കില്ല. വളരെ പെട്ടെന്ന് വാഹനത്തിൽ തീ ആളിപിടിക്കുകയായിരുന്നു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.

    Also Read-വയനാട്ടില്‍ ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു

    ആളുകൾ വാഹനത്തിൽ ഇല്ലാതിരുന്നത് ഒഴിവാക്കിയത് വലിയൊരു ദുരന്തമാണ്. ആദ്യ ഘട്ടത്തില്‍ ആളുകളെ ഓഡിറ്റോറിയത്തിൽ എത്തിച്ച ശേഷം രണ്ടാമത്തെ ഓട്ടത്തിനായി പോകുന്നതിനിടെയാണ് ട്രാവലറിന് തീപിടിച്ചത്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Fire accident, Thrissur