• HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം

അടുത്തമാസം 31 വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം. പരമ്പരാഗത വള്ളങ്ങള്‍ക്ക് നിരോധനം ബാധകമല്ല.

fishing

fishing

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. കൊല്ലം നീണ്ടകര പാലത്തിന്റെ തൂണുകൾ ബന്ധിപ്പിച്ച് ഫിഷറീസ് വകുപ്പ് ചങ്ങല കെട്ടുന്നതോടെ നിരോധനം പ്രാബല്യത്തിൽ വരും.

    also read: വെറും 100 രൂപ മതി; മസാജ് ചെയ്ത് ട്രെയിന്‍ യാത്ര സുഖകരമാക്കാം

    അടുത്തമാസം 31 വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം. പരമ്പരാഗത വള്ളങ്ങള്‍ക്ക് നിരോധനം ബാധകമല്ല. വലിയ യന്ത്രവത്കൃത ബോട്ടുകൾ ഉപയോഗിച്ച് മീൻപിടുത്തം നടത്താനാകില്ല.

    ട്രോളിംഗ് നിരോധനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. മത്സ്യബന്ധനത്തിനായി കടലിൽ പോയ വലിയബോട്ടുകൾ രാത്രിയോടെ തിരിച്ചെത്തും.

    നിരോധനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കും.
    എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
    First published: