• HOME
  • »
  • NEWS
  • »
  • kerala
  • »
  • ജൂൺ 9 മുതൽ സംസ്ഥാനത്ത് ട്രോളിങ് നിരോധനം; പരമ്പരാഗത വള്ളങ്ങൾക്ക് സാമൂഹിക അകലം പാലിച്ച് മത്സ്യബന്ധനം

ജൂൺ 9 മുതൽ സംസ്ഥാനത്ത് ട്രോളിങ് നിരോധനം; പരമ്പരാഗത വള്ളങ്ങൾക്ക് സാമൂഹിക അകലം പാലിച്ച് മത്സ്യബന്ധനം

80 പേർ വരെ പോകുന്ന വള്ളങ്ങളിൽ 30 പേർക്ക് വരെ പോകാൻ അനുമതിയുണ്ടാകും. 40 പേർ വരെ പോകുന്ന വള്ളങ്ങൾക്ക് 25 പേർ വരെയാകാം.

news18

news18

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 9 മുതൽ ജൂലൈ 31 വരെട്രോളിംഗ് നിരോധനം. പരമ്പരാഗത വള്ളങ്ങൾക്ക് പരമാവധി സൗകര്യം ഉറപ്പാക്കും. പക്ഷേ സാമൂഹിക അകലം അടക്കമുള്ള മാനദണ്ഡങ്ങൾ പാലിക്കണം.

    ജൂൺ എട്ടിന് രാത്രി തന്നെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾ തിരികെ പോകണം. ട്രേഡ് യൂണിയനുകൾ, മത്സ്യഫെഡ് ഭാരവാഹികൾ, ഫിഷറീസ് വകുപ്പിലെ  ഉദ്യോഗസ്ഥർ എന്നിവരുമായി വീഡിയോ കോൺഫറൻസിലൂടെ നടന്ന ചർച്ചയിലാണ് ട്രോളിങ് നിരോധനം നടപ്പിലാക്കാനുളള തീരുമാനം.

    ശക്തികുളങ്ങര, നീണ്ടകര എന്നിവിടങ്ങളിൽ പരമ്പരാഗത വള്ളങ്ങൾക്ക് അനുമതി കൊടുത്തിട്ടുണ്ട്. എന്നാൽ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. സാമൂഹിക അകലം പാലിച്ചാകണം മത്സ്യബന്ധനം.

    80 പേർ വരെ പോകുന്ന വള്ളങ്ങളിൽ 30 പേർക്ക് വരെ പോകാൻ അനുമതിയുണ്ടാകും. 40 പേർ വരെ പോകുന്ന വള്ളങ്ങൾക്ക് 25 പേർ വരെയാകാം. ഒരു കരിയർ വള്ളം അവർക്ക് കൊണ്ടുപോകാം.  തിരുവനന്തപുരം ജില്ലയിൽ ഏറെയുളളത് തട്ടുമടി വള്ളങ്ങളാണ്. നാലു വെള്ളങ്ങൾ ഒരുമിച്ചു പോകുന്നതിൽ രണ്ടെണ്ണമേ പാടുള്ളൂവെന്നാണ് നിർദേശം.
    You may also like:'ചിലരെ വിശേഷിപ്പിക്കാൻ ഭാഷയിലെ വാക്കുകൾ മതിയാകില്ല': മോഹന്‍ലാലിന് ആശംസകളുമായി ഷാജി കൈലാസ് [NEWS]ബംഗാളിൽ നാശം വിതച്ച് ഉംഫുൻ ചുഴലിക്കാറ്റ്: 12 മരണം; കൊൽക്കത്തയിൽ വൈദ്യുതി വിതരണം താറുമാറായി [NEWS]24 മണിക്കൂറിനിടെ 5609 പോസിറ്റീവ് കേസുകൾ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,12,359 [NEWS]
    തട്ടുമടിയിൽ എൽഇഡി ലൈറ്റ് ഉപയോഗിച്ച്  ചെറിയ മത്സ്യങ്ങളെ പിടികൂടുന്നത് വ്യപകമാണ്. ഇത് പാടില്ലെന്ന കർശന മുന്നറിയിപ്പും ഉണ്ട്. എൽഇഡി ലൈറ്റ് വെച്ച് പോകുന്ന വള്ളങ്ങൾ മറൈൻ എൻഫോഴ്സ് മെൻറ് കണ്ടുകെട്ടുമെന്ന് മന്ത്രി ജെ മേഴ്സികുട്ടിയമ്മ അറിയിച്ചു.

    കൂടാതെ ലേലം നിരോധനവും നില നിൽക്കും. തൊഴിലാളികൾ സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. ലേലക്കാരുടെ പ്രശ്നങ്ങൾ കുറഞ്ഞുവന്നപ്പോൾ വൻകിട കമ്മീഷൻ ഏജൻറുമാർ പല ഹാർബറുകളിലും പ്രശ്നങ്ങളുണ്ടാക്കുന്നതായി. ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കർശന നടപടിയുണ്ടാവുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

    ട്രോളിംഗ് നിരോധന കാലയളവിൽ സമാശ്വാസ പദ്ധതി വരും. കഴിഞ്ഞവർഷം 4500 രൂപയാണ് നൽകിയത്. ഈ വർഷം കേന്ദ്രത്തോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ സഹായങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
    Published by:Naseeba TC
    First published: