• HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ ട്രോളിങ് നിരോധനം; പ്രതിസന്ധിയുടെ ആഴത്തിൽ മത്സ്യത്തൊഴിലാളി ജീവിതം

സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ ട്രോളിങ് നിരോധനം; പ്രതിസന്ധിയുടെ ആഴത്തിൽ മത്സ്യത്തൊഴിലാളി ജീവിതം

മത്സ്യങ്ങളുടെ പ്രജനന കാലമായി പരിഗണിക്കുന്നതിനാൽ 52 ദിവസത്തേക്ക് ട്രോളിംഗ്‌ നിരോധനം ഒഴിവാക്കാനാവില്ല. അതേസമയം, ഇതിൽ 15 ദിവസമെങ്കിലും ഒഴിവാക്കി കിട്ടണമെന്നാണ് ബോട്ട് ഉടമകളുടെ ആവശ്യം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    കൊല്ലം: സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ ട്രോളിങ്ങ് നിരോധനം. അതേസമയം, സൗജന്യറേഷൻ മാത്രം പോരെന്നും ട്രോളിംഗ് നിരോധന കാലത്തേക്ക് പ്രത്യേക പാക്കേജ് വേണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. 4200ൽ അധികം യന്ത്രവത്കൃത ബോട്ടുകൾ ഇനി 52 ദിവസത്തേക്ക് നിശ്ചലമാകും.

    സംസ്ഥാനത്തെ ട്രോളിങ് നിരോധനം നാളെ അർദ്ധരാത്രി ആരംഭിക്കും. പ്രധാന ഹാർബറുകളിൽ യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങൾക്ക് കടലിലേക്കുള്ള പ്രവേശനം ചങ്ങല കൊണ്ട് തടയും. ട്രോളിങ് ബോട്ടുകൾക്ക് 52 ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനമുള്ളത്. ലോക്ക്ഡൗൺ ദുരിതത്തിലും ഇന്ധന വിലവർദ്ധനവിലും ബുദ്ധിമുട്ടുന്ന മത്സ്യത്തൊഴിലാളികൾക്ക് നിരോധന കാലത്ത് സർക്കാർ സഹായമാണ് ഏക പ്രതീക്ഷ.

    പ്ലാസ്റ്റിക് കവ‍റുകൾ എളുപ്പത്തിൽ കഴുകി ഉണക്കാൻ കിടിലൻ ഹാക്ക്, ഇന്റ‍ർനെറ്റിൽ വൈറലായി ചിത്രങ്ങൾ

    വറുതിയുടെ വലയിൽ നിന്ന് മോചനമില്ലാത്ത കാലമാണ് മത്സ്യത്തൊഴിലാളികൾക്ക്. കോവിഡ്, ഇന്ധന വിലവർദ്ധന, ട്രോളിംഗ് നിരോധനം... ഇങ്ങനെ ഒട്ടനവധി പ്രതിബന്ധങ്ങൾ. മത്സ്യങ്ങളുടെ പ്രജനന കാലമായി പരിഗണിക്കുന്നതിനാൽ 52 ദിവസത്തേക്ക് ട്രോളിംഗ്‌ നിരോധനം ഒഴിവാക്കാനാവില്ല. അതേസമയം, ഇതിൽ 15 ദിവസമെങ്കിലും ഒഴിവാക്കി കിട്ടണമെന്നാണ് ബോട്ട് ഉടമകളുടെ ആവശ്യം.

    കഴിഞ്ഞ സീസണിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഇളവ് നൽകിയിരുന്നു. ദീർഘനാൾ നീണ്ടുനിൽക്കുന്ന രണ്ടാം ലോക്ക്ഡൗൺ കാലഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നു പോകുന്നത്. ആദ്യ ലോക്ക് ഡൗണിലും രണ്ടാം ലോക്ക് ഡൗണിലും മത്സ്യബന്ധനത്തിന് ഏറെ നാളത്തെ നിരോധനമാണ് ഏർപ്പെടുത്തിയത്. പിന്നീട് അനുമതി നൽകിയതാകട്ടെ കർശന നിയന്ത്രണങ്ങളോടെയും. ഏറെനാൾ ഹാർബറുകൾ അടച്ചിടുകയും ചെയ്തിരുന്നു.
    സർക്കാർ സഹായത്തിന് പുറമേ തദ്ദേശസ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെയാണ് ആദ്യഘട്ടം മത്സ്യത്തൊഴിലാളികൾ മറികടന്നത്. നിരവധി ബോട്ടുകൾ വെറുതെ കിടന്ന് നശിക്കുകയും ചെയ്തു. 1987ന് ശേഷമുള്ള ഏറ്റവും ശക്തമായ കടൽക്ഷോഭങ്ങളാണ്. വായ്പാ തിരിച്ചടവുകൾ പോലും മുടങ്ങിയ നിലയിലാണ് ബോട്ട് ഉടമകൾ. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് സാമ്പത്തിക പ്രതിസന്ധി മൂലം ചിലർ ജീവനൊടുക്കുകയും ചെയ്തു.

    World Brain Tumor Day 2021 | ബ്രയിൻ ട്യൂമർ, രോഗ ലക്ഷണങ്ങൾ, ചികിത്സ, അറിയേണ്ടതെല്ലാം

    നാലായിരത്തി ഇരുന്നൂറിലധികം വരുന്ന ട്രോളിങ് ബോട്ടുകൾ നാളെ അർധരാത്രി മുതൽ നിശ്ചലമാകും. അയൽ സംസ്ഥാനത്തെ ബോട്ടുകൾ നിരോധനത്തിന് മുന്നേ തീരം വിട്ടു പോകണമെന്നാണ് നിർദേശം. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. 12 നോട്ടിക്കൽ മൈൽ പ്രദേശത്താണ് ജൂലൈ 31 വരെയുള്ള നിരോധനം. സർക്കാരിന്റെ പ്രത്യേകം സഹായം ആവശ്യമാണെന്ന് നിലപാടുമായി സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തുണ്ട്.

    സൗജന്യറേഷനും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നാണ് സർക്കാർ വാഗ്ദാനം. യാനങ്ങളുടെ നവീകരണത്തിന് പലിശരഹിത വായ്പ അനുവദിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു. ഇക്കാലയളവിലേക്ക് മാത്രം പ്രത്യേക പാക്കേജ് എന്ന ആവശ്യവുമുണ്ട്.
    Published by:Joys Joy
    First published: