തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറികൾ ഞായറാഴ്ചയും പ്രവർത്തിക്കും. ഓണക്കാലത്തിരക്ക് പരിഗണിച്ചാണ് തീരുമാനമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. ഇന്റർനെറ്റ് കണക്ടിവിറ്റിയിലെ തകരാറുകാരണം വെള്ളിയാഴ്ച രാവിലെ ഇടപാടുകൾ തടസ്സപ്പെട്ടെങ്കിലും ഒന്നരമണിക്കൂറിനുള്ളിൽ പുനഃസ്ഥാപിച്ചു.
ബില്ലുകൾ മാറുന്നതിന് നിലനിന്നിരുന്ന നിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസമാണ് പിൻവലിച്ചത്. അതിനാൽ വിവിധ വകുപ്പുകളിലും തദ്ദേശ സ്ഥാപനങ്ങളിലും നിന്ന് ഒട്ടേറെ ബില്ലുകൾ മാറാൻ വരുന്നുണ്ട്. ഇത്തവണ ഓണം മാസത്തിന്റെ ആദ്യപകുതിയായതിനാൽ ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിനൊപ്പം ഓണക്കാലത്തെ മറ്റാനുകൂല്യങ്ങളും നൽകേണ്ടതുണ്ട്. തുടർച്ചയായി ബാങ്ക് അവധികൾ വരുന്നതിനാൽ മുൻകൂറായി ഇടപാടുകൾ നടത്താൻ ആളുകൾ എത്തുന്നതും തിരക്കിന് കാരണമായിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.