തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി. ഇതുസംബന്ധിച്ച് സർക്കാർ പുതിയ ഉത്തരവിറക്കി. ധന വകുപ്പ് അനുവദിച്ച പ്രത്യേക ഇനങ്ങൾക്ക് മാത്രം ട്രഷറികളിൽ നിന്ന് പണം നൽകും.
also read:
ശബരിമലയിൽ കർശന സുരക്ഷ; മേൽനോട്ടച്ചുമതലയ്ക്ക് 3 എസ്.പിമാർപണം അനുവദിക്കാവുന്ന ഇനങ്ങളുടെ പട്ടിക സർക്കാർ പുറത്തിറക്കി. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകളും മാറി നൽകില്ല. വെള്ളിയാഴ്ച മുതൽ നിയന്ത്രണം നിലവിൽ വന്നു. ട്രഷറിയിൽ പണം കുറവായതിനാൽ ഓവർ ട്രാഫ്റ്റിൽ ആയി ഇടപാടുകൾ തടസപ്പെടാതിരിക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അത്യാവശ്യബില്ലുകൾ മാത്രം മാറി നൽകിയാൽ മതിയെന്നാണ് നിർദേശം. ശമ്പളം, പെൻഷൻ, മെഡിക്കൽ ബില്ലുകൾ, ശബരിമലച്ചെലവുകൾ, ഇന്ധനച്ചെലവ്, ദുരിതാശ്വാസ നിധി, പ്രളയ സഹായം തുടങ്ങിയ സുപ്രധാന ഇനങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്.
സാധാരണ ശമ്പളം, പെൻഷൻ എന്നിവയുടെ വിതരണത്തിന് മുന്നോടിയായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇത്തവണ നേരത്തേതന്നെ നിയന്ത്രണം കർശനമാക്കാൻ സർക്കാർ നിർബന്ധിതമായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.