• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

മെഡിക്കൽ കോളേജിൽ ചികിത്സാപിഴവ്; ഏഴ് വയസുകാരന്‍റെ മൂക്കിന് പകരം വയര്‍ കീറി ശസ്ത്രക്രിയ

കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശിയുടെ മകനെ മൂക്കിലെ ദശ നീക്കാനുള്ള ശസ്ത്രക്രിയയ്ക്കായാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

news18
Updated: May 21, 2019, 11:38 PM IST
മെഡിക്കൽ കോളേജിൽ ചികിത്സാപിഴവ്;  ഏഴ് വയസുകാരന്‍റെ മൂക്കിന് പകരം വയര്‍ കീറി ശസ്ത്രക്രിയ
(പ്രതീകാത്മക ചിത്രം)
news18
Updated: May 21, 2019, 11:38 PM IST
#സി വി അനുമോദ്

മലപ്പുറം: മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഞെട്ടിക്കുന്ന ചികിത്സാപ്പിഴവ്. മൂക്കിന് ചികിത്സ തേടിയ ഏഴുവയസുകാരന് ശസ്ത്രക്രിയ നടത്തിയത് വയറ്റില്‍. ഹെര്‍ണിയ രോഗബാധിതനായ കുട്ടിയുടെ പേരുമായുള്ള സാമ്യമാണ് പിഴവിനിടയാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.

കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശിയുടെ മകനെ മൂക്കിലെ ദശ നീക്കാനുള്ള ശസ്ത്രക്രിയയ്ക്കായാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിശ്ചയിച്ചത് പോലെ ചൊവ്വാഴ്ച രാവിലെ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയെ കണ്ട രക്ഷിതാക്കള്‍ ഞെട്ടി. മൂക്കിന് പകരം ശസ്ത്രക്രിയ നടത്തിയത് വയറ്റില്‍.

തിരുവനന്തപുരത്തേക്കെത്തിയ ഇൻഡിഗോ വിമാനം എയർപോക്കറ്റിൽ വീണു; ഭയന്ന് യാത്രക്കാർ, എല്ലാവരും സുരക്ഷിതർ

മറ്റൊരു കുട്ടിക്ക് നടത്തേണ്ട ഹെര്‍ണിയക്കുള്ള ശസ്ത്രക്രിയ ആണ് ആളുമാറി നടത്തിയത്. ആ കുട്ടിയുടെ പേരുമായുള്ള സാമ്യവും ഇരുവര്‍ക്കും പ്രായം ഒന്നായതുമാണ് പിഴവിന് കാരണം. എന്നാല്‍ ഈ കുട്ടിക്കും ഹെര്‍ണിയ ഉണ്ടെന്ന് കണ്ട് ശസ്ത്രക്രിയ നടത്തുക ആയിരുന്നു എന്നു പറഞ്ഞ് പിഴവിനെ ന്യായീകരിക്കാനാണ് ഡോക്ടര്‍മാര്‍ ശ്രമിച്ചത്. തുടര്‍ന്ന് മൂക്കിനുള്ള ശസ്ത്രക്രിയയും നടത്തി. അധികൃതര്‍ക്ക് എതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുട്ടിയുടെ രക്ഷിതാക്കള്‍.

സംഭവം നടന്നെന്ന് സമ്മതിച്ച മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് ന്യൂസ് 18നോട് പറഞ്ഞു. ആവശ്യമില്ലാത്ത ശസ്ത്രക്രിയ കാരണം കുട്ടിക്ക് ഭാവിയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമോയെന്നാണ് രക്ഷിതാക്കളുടെ ആശങ്ക.

First published: May 21, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...