ശബരിമല മരക്കൂട്ടത്ത് മരം വീണ് പത്ത് അയ്യപ്പ ഭക്തർക്ക് പരിക്ക്

ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരുടെ മുകളിലേക്ക് മരത്തിൻറെ ഒരു ഭാഗം പതിക്കുകയായിരുന്നുവെന്നാണ് വിവരം.

News18 Malayalam | news18-malayalam
Updated: November 26, 2019, 9:26 AM IST
ശബരിമല മരക്കൂട്ടത്ത് മരം വീണ് പത്ത് അയ്യപ്പ ഭക്തർക്ക് പരിക്ക്
marakkoottam
  • Share this:
പത്തനംതിട്ട: ശബരിമല മരക്കൂട്ടത്ത് വൻമരം ഒടിഞ്ഞുവീണ് പത്ത് അയ്യപ്പഭക്തർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. മരക്കൂട്ടം ചന്ദ്രാനന്ദൻ റോഡിലാണ് അപകടം ഉണ്ടായത്. ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരുടെ മുകളിലേക്ക് മരത്തിൻറെ ഒരു ഭാഗം പതിക്കുകയായിരുന്നുവെന്നാണ് വിവരം.

also read:BREAKING: തൃപ്തി ദേശായിയും സംഘവും ശബരിമലയിലേക്ക്, നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി

ഗുരുതരമായി പരിക്കേറ്റ ആന്ധ്ര സ്വദേശികളായ രാമേശ്വര ലിംഗ റാവു, സതീഷ്, രാമു, പത്തനംതിട്ട ചിറ്റാർ സ്വദേശി അനിൽ കുമാർ, മലപ്പുറം തിരൂർ സ്വദേശി പ്രേമൻ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു.

തമിഴ്നാട് സ്വദേശി ശ്രീനു, ആന്ധ്ര സ്വദേശികളായ രഘുപ്രസാദ് എന്നിവരെ മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. പൊലീസും ഫയർഫോഴ്സും ദേശീയ ദുരന്ത നിവാരണ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
First published: November 26, 2019, 9:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading