HOME » NEWS » Kerala » TREE FELLING CONTROVERSY ACTION AGAINST OFFICIALS FOR PROVIDING REVENUE DOCUMENTS UNDER RIGHT TO INFORMATION ACT 1 NJ TV

മരംമുറി വിവാദം: വിവരാവകാശ പ്രകാരം റവന്യൂ രേഖകൾ നൽകിയതിന് ഉദ്യോഗസ്ഥർക്കെതിരെ നടപടി

ഉദ്യോഗസ്ഥയ്ക്ക് വിശ്വാസ്യത ഇല്ലെന്നാണ്  റവന്യൂ സെക്രട്ടറിയുടെ കണ്ടെത്തൽ.

News18 Malayalam | news18-malayalam
Updated: July 16, 2021, 2:37 PM IST
മരംമുറി വിവാദം: വിവരാവകാശ പ്രകാരം റവന്യൂ രേഖകൾ നൽകിയതിന് ഉദ്യോഗസ്ഥർക്കെതിരെ നടപടി
മരംമുറി വിവാദം
  • Share this:
തിരുവനന്തപുരം: മരംമുറിയുമായി ബന്ധപ്പെട്ട റവന്യൂ രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകിയതിന് ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ നടപടി. റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി സർക്കാർ റദ്ദാക്കി. റവന്യൂ സെക്രട്ടറി ജയതിലക് ആണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഉദ്യോഗസ്ഥയ്ക്ക് വിശ്വാസ്യത ഇല്ലെന്നാണ്  റവന്യൂ സെക്രട്ടറിയുടെ കണ്ടെത്തൽ.


വിവരാവകാശ രേഖകൾ നൽകിയതിനെത്തുടർന്ന് ശാലിനിയോട് അവധിയിൽ പോകാൻ റവന്യൂ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പുതിയ അച്ചടക്ക നടപടി ഉണ്ടാവുന്നത്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് വിശ്വാസ്യത ഇല്ല എന്നാണ്  കണ്ടെത്തൽ. അതിനാൽ ഗുഡ് സർവീസ് എൻട്രി റദ്ദാക്കണമെന്നും ഇക്കാര്യം സർവീസ് ബുക്കിൽ രേഖപ്പെടുത്തണമെന്നും റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു.

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്  ശാലിനിക്ക് സർക്കാർ ഗുഡ്സർവീസ് എൻട്രി നൽകിയത്. റവന്യു വകുപ്പിലെ പ്രവർത്തനമികവ് കണക്കിലെടുത്ത് റവന്യൂ സെക്രട്ടറി ജയതിലക് തന്നെയാണ് ഉദ്യോഗസ്ഥർക്ക് ബഹുമതി നൽകിയത്. വർഷങ്ങളായി റവന്യൂ വകുപ്പിലെ വിവിധ വിഭാഗങ്ങളിലായി ജോലിചെയ്യുന്ന ശാലിനിയുടെ  ആത്മാർത്ഥത കണക്കിലെടുത്തു കൊണ്ടായിരുന്നു റവന്യൂ സെക്രട്ടറിയുടെ ശുപാർശ.

നേരത്തേ, വിവാദത്തെ തുടർന്ന്  ഒ.ജി.ശാലിനി, ജോയിൻ്റ് സെക്രട്ടറി ടി.ഗിരിജകുമാരി എന്നിവർക്ക് നിർബന്ധിത അവധി നൽകിയിരുന്നു. റവന്യൂ സെക്രട്ടറി എ. ജയതിലക് തന്നെയാണ് രണ്ടു പേരോടും അവധിയിൽ പോകാൻ നിർദേശിച്ചത്.

You may also like:കാർഷിക സർവകലാശാല വൈസ് ചാൻസലർ എത്ര നെൽവിത്ത് കണ്ടെത്തി? പരിശോധിക്കാൻ കൃഷി മന്ത്രിയുടെ ഉത്തരവ്

ശാലിനി സെക്രട്ടേറിയറ്റിലെ കോൺഗ്രസ് സംഘടനാ പ്രവർത്തകയും ഗിരിജകുമാരി സി പി എം സംഘടനാ പ്രവർത്തകയുമാണ്. വിവരാവകാശ അപേക്ഷ പ്രകാരമാണ് മരംമുറിയിലേക്കു നയിച്ച ഫയൽ നീക്കങ്ങളുടെ പകർപ്പ് പുറത്തു വന്നത്. വിവരാവകാശ അപേക്ഷയ്ക്കു മറുപടി നൽകിയ സെക്ഷനിലെ വിവരാവകാശ ഓഫീസർ കൂടിയാണ് ശാലിനി. നടപടി ക്രമങ്ങളുടെ ഫയലുകൾ റവന്യൂ മന്ത്രിയുടെ ഓഫീസിൽ ആയതിനാൽ ഇ-ഫയലുകളാണ് അപേക്ഷകന് കൈമാറിയത്.

ഉത്തരവുമായി ബന്ധപ്പെട്ട കറണ്ട് ഫയലിന്റെയും നോട്ട് ഫയലിന്റെയും പകർപ്പാണ്  പുറത്തുവന്നത്.  നിയമ വകുപ്പിൻ്റെ അഭിപ്രായം തേടാതെയാണ് വിവാദ ഉത്തരവിറക്കിയതെന്നും ഫയലുകൾ വ്യക്തമാക്കുന്നു.

വിവാദ ഉത്തരവുമായി ബന്ധപ്പെട്ട ഫയൽ നീക്കത്തിൻ്റെ വിശദാംശങ്ങൾ ഇപ്രകാരമാണ്.

You may also like:പാടിയത് 54 സബ് ഇന്‍സ്പെക്ടര്‍മാര്‍; സംഗീത ആല്‍ബം പുറത്തിറക്കിയത് പോലീസ് മേധാവി അനില്‍കാന്ത്

#കട്ടമ്പുഴ വനമേഖലയിലെ കർഷകർ അവർ നട്ടു വളർത്തിയ മരങ്ങൾ മുറിക്കുന്നതിനുള്ള അനുമതി തേടി സർക്കാരിന് എം എൽ എ മാർ അടക്കമുള്ളവരെ നിവേദനങ്ങൾ ലഭിക്കുന്നു.

#ഇതിന്റെ അടിസ്ഥാനത്തിൽ 27/06/2019 തീയതിയിൽ വനം മന്ത്രി യോഗം വിളിച്ചു.

#പട്ടയ ഭൂമിയിൽ കർഷർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനു വനം വകുപ്പ് എതിരല്ല. എന്നാൽ ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാൻ സാധിക്കില്ല എന്നും ഇത് സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാണ് എന്നും വനം വകുപ്പ് നിലപാടെടുത്തു.
തുടർന്ന് റവന്യു വകുപ്പിന്റെ അഭിപ്രായം അറിയാൻ നിർദ്ദേശിച്ചു

# 03/09/2019 നു റവന്യു മന്ത്രിയുടെ നേതൃത്വത്തിൽ മറ്റൊരു യോഗം ചേർന്നു. ഈ യോഗത്തിലും വനം വകുപ്പ് മേധാവി  ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാൻ സാധിക്കില്ല എന്ന വാദം ആവർത്തിച്ചു. ഈ യോഗത്തിൽ പട്ടയം ലഭിച്ച "ശേഷം"  കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനു ഭൂപതിവ് ചട്ടം 1964 ഭേദഗതി വരുത്താൻ തീരുമാനിച്ചു. ഇതിൽ നിയമവകുപ്പിന്റെയും അഡിഷണൽ എ ജിയുടെയും അഭിപ്രായം സ്വരൂപിച്ച് ശുപാർശ ഉൾപ്പെടുത്തി സമർപ്പിക്കാൻ 21/10/19 നു മന്ത്രി ഇ ചന്ദ്രശേഖരൻ ഉത്തരവിട്ടു.

# എന്നാൽ ഇത് നിയമപരമായി നിലനിൽക്കില്ലെന്നും 2017 ലെ ഭേദഗതി പ്രകാരം ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാൻ സാധിക്കില്ലെന്നും ഉദ്യോഗസ്ഥർ ഫൈലിൽ കുറിച്ചു. പട്ടയ ഭൂമിയിൽ കർഷകർ നട്ടുവളർത്തിയതും സ്വമേധയാ കിളിർത്തുവന്നതുമായ മരങ്ങൾ മുറിക്കുന്നതു സംബന്ധിച്ച വ്യക്തത വരുത്താൻ റവന്യു വകുപ്പ്  11/03/2020 നു ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇത് പ്രകാരം ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും മുറിക്കാം എന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്.
Published by: Naseeba TC
First published: July 16, 2021, 2:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories