ഇന്റർഫേസ് /വാർത്ത /Kerala / Treehouse Library | ഇത്തിരി സാഹസികത ഒത്തിരി വായന; വായന പ്രോത്സാഹിപ്പിക്കാന്‍ ഏറുമാടത്തില്‍ വായനശാലയൊരുക്കി ഒരു LP സ്‌കൂള്‍

Treehouse Library | ഇത്തിരി സാഹസികത ഒത്തിരി വായന; വായന പ്രോത്സാഹിപ്പിക്കാന്‍ ഏറുമാടത്തില്‍ വായനശാലയൊരുക്കി ഒരു LP സ്‌കൂള്‍

കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കാനായി ഏറുമാടത്തിനു മുകളില്‍ വായനശാല ഒരുക്കിയിരിക്കുകയാണ് ഈ വിദ്യാലയം

കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കാനായി ഏറുമാടത്തിനു മുകളില്‍ വായനശാല ഒരുക്കിയിരിക്കുകയാണ് ഈ വിദ്യാലയം

കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കാനായി ഏറുമാടത്തിനു മുകളില്‍ വായനശാല ഒരുക്കിയിരിക്കുകയാണ് ഈ വിദ്യാലയം

  • Share this:

കണ്ണൂര്‍: അറിവിന്റെ ലോകത്തേക്ക് അല്‍പ്പം വ്യത്യസ്തമായി കുട്ടികളെ കൈ പിടിച്ചുയര്‍ത്തുകയാണ് കണ്ണൂര്‍ നരവൂര്‍ സൗത്ത് എല്‍പി സ്‌കൂള്‍ (Kannur Naravoor South LP School). പുസ്തങ്ങളെ തേടി പോകാന്‍ അല്‍പം സാഹസികത വേണമെന്ന് മാത്രം. കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കാനായി ഏറുമാടത്തിനു (Treehouse) മുകളില്‍ വായനശാല ഒരുക്കിയിരിക്കുകയാണ് ഈ വിദ്യാലയം.

രാവിലെ സ്‌കൂളിലെത്തിയാല്‍ കുട്ടികള്‍ ആദ്യം ഓടുക വായനശാലയിലേക്കാണ്. ഏറുമാടത്തിന് മുകളില്‍ കയറുക മാത്രമല്ല, പുസ്തകം വായിക്കാതെ ആരും പുറത്തിറങ്ങുകയുമില്ല എന്നതാണ് ഈ വായനശാലയുടെ പ്രത്യേകത. ഇതിന് മുമ്പ് പുസ്തകം വായിക്കാത്ത കുട്ടികള്‍ പോലും ഇപ്പോള്‍ ഏറുമാടത്തിന് മുകളില്‍ വരുന്നുണ്ടെന്നും സാഹസികത ചേര്‍ന്ന വായനശാല കുട്ടികള്‍ക്ക് നന്നേ ഇഷ്ടമായെന്നുമാണ് അധ്യാപകര്‍ പറയുന്നത്.

വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ തന്നെയാണ് ഈ വായനശാലയിലേക്കുള്ള വഴിയും കണ്ടെത്തിയത്. നാട്ടില്‍ കണ്ട് ശീലമില്ലാത്ത ഏറുമാടം കുട്ടികളിലേക്കെത്തിക്കാന്‍ മുളയും വൈക്കോലുമായി ഒഴിവ് സമയത്ത് അധ്യാപകര്‍ ഒന്നിച്ചപ്പോള്‍ കളിചിരിയോടൊപ്പം അറിവും ധൈര്യവും പകരാനും കഴിഞ്ഞു. എന്തായാലും ഒന്നിച്ചിരുന്നും കഥ പറഞ്ഞും പാട്ട് പാടിയും ഒഴിവ് സമയങ്ങളില്‍ കുട്ടികള്‍ ഇപ്പോള്‍ ഈ വായനശാലയില്‍ തന്നെയാണ്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കുട്ടികൾ പരാതി പറഞ്ഞു, മന്ത്രി സ്വന്തമായി സ്കൂൾ ശൗചാലയം വൃത്തിയാക്കി; വീഡിയോ വൈറൽ

പൊതുശുചിത്വത്തിന്റെ കാര്യത്തിൽ മാതൃകയായി മധ്യപ്രദേശ് ഊർജ മന്ത്രി പ്രധുമൻ സിംഗ് തോമർ (Pradhuman Singh Tomar) വെള്ളിയാഴ്ച ഗ്വാളിയോറിലെ സർക്കാർ സ്‌കൂളിലെ ശൗചാലയം വൃത്തിയാക്കി. കാമ്പസിലെ വൃത്തിഹീനമായ ടോയ്‌ലറ്റിനെക്കുറിച്ച് ഒരു വിദ്യാർത്ഥിനി പരാതിപ്പെട്ടതിനെ തുടർന്നാണ് തോമർ കാര്യങ്ങൾ സ്വന്തം കൈകളിൽ എടുക്കാൻ തീരുമാനിച്ചത്.

സ്‌കൂളിലെ ടോയ്‌ലറ്റുകൾ വൃത്തിയല്ലെന്ന് ഒരു വിദ്യാർത്ഥിനി എന്നോട് പറഞ്ഞു, അതിനാൽ വിദ്യാർത്ഥികൾക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്നു.” തോമർ എഎൻഐയോട് പറഞ്ഞു. പരാതിയെത്തുടർന്ന് തോമർ കൈയിൽ ചൂൽ ഉപയോഗിച്ച് ടോയ്‌ലറ്റ് വൃത്തിയാക്കാൻ ഇറങ്ങുകയായിരുന്നു. ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്നതിന്റെ വീഡിയോ പങ്കുവെക്കാനും വൃത്തിയുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ അവബോധം പ്രചരിപ്പിക്കാനും തോമർ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ എത്തി.

തോമർ ഇത്തരമൊരു സംഭവത്തിൽ ഉൾപ്പെടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ഒരു വനിതാ ജീവനക്കാരി വൃത്തിഹീനമായ ശുചിമുറികളെക്കുറിച്ച് പരാതിപ്പെട്ടതിനെത്തുടർന്ന് തോമർ കമ്മീഷണർ ഓഫീസിലെ ടോയ്‌ലറ്റുകൾ മന്ത്രി വൃത്തിയാക്കിയിരുന്നു. ശുചീകരണ സാമഗ്രികൾ നൽകണമെന്ന് തോമർ തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു, തുടർന്ന് ഇദ്ദേഹവും സിവിൽ കൺസർവൻസി സ്റ്റാഫും ടോയ്‌ലറ്റുകൾ വൃത്തിയാക്കാൻ ഇറങ്ങിത്തിരിച്ചു. വൃത്തികെട്ട ടോയ്‌ലറ്റുകൾ എല്ലാവർക്കും, പ്രത്യേകിച്ച് സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

First published:

Tags: Library, School, Treehouse