HOME » NEWS » Kerala »

പരിസ്ഥിതി സചേതന മേഖലയാകുന്നെന്ന് പ്രചരിപ്പിച്ച് മരംമുറിച്ചു കടത്തുന്നു; കട്ടിപ്പാറയിലേക്ക് ദുരന്തത്തെ ക്ഷണിച്ചുവരുത്തുന്നതാര്?

പാറക്കെട്ടുകള്‍ തകര്‍ത്തും ഇളക്കിമാറ്റിയുമണ് റോഡ് നിര്‍മാണം. കട്ടിപ്പാറ വില്ലേജിലെ കല്ലുള്ളതോട് പ്രദേശത്ത് ഏക്കര്‍ കണക്കിന് ഭൂമിയിലെ മരങ്ങള്‍ മുറിച്ചുകടത്തിക്കഴിഞ്ഞു.

News18 Malayalam
Updated: February 7, 2021, 6:50 PM IST
പരിസ്ഥിതി സചേതന മേഖലയാകുന്നെന്ന് പ്രചരിപ്പിച്ച് മരംമുറിച്ചു കടത്തുന്നു; കട്ടിപ്പാറയിലേക്ക് ദുരന്തത്തെ ക്ഷണിച്ചുവരുത്തുന്നതാര്?
News18
  • Share this:
കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല മലയില്‍ 2018ലെ ഉരുള്‍പൊട്ടലില്‍ 14 പേരാണ് മരിച്ചത്. മലമുകളിലെ അശാസ്ത്രീയമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ജലസംഭരണവുമാണ് ദുരന്തകാരണമെന്ന് പിന്നീട് പുറത്തുവരികയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ഇതിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലെ കല്ലുള്ളതോട് പ്രദേശത്ത് പാറകള്‍ തകര്‍ത്ത് റോഡ് നിര്‍മ്മിച്ചിട്ടുണ്ട്. മൂന്ന് അരുവികളിൽ  മണ്ണും പാറയുമിട്ട് ജലമൊഴുക്ക് തടസപ്പെടുത്തിയാണ് റോഡ് നിർമ്മാണം. ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ വ്യാപകമായ മരംമുറിയും തുടങ്ങിയിട്ടുണ്ട്. മാസങ്ങള്‍കൊണ്ട് കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് മുറിച്ചു കടത്തിയത്.

മലബാര്‍ വന്യജീവി സങ്കേതത്തിന്റെ പരിസ്ഥിതി സചേതന മേഖല വരുന്നതോടെ മരം മുറി നിരോധനം ഭൂമിയുടെ ഉടമസ്ഥതാവകാശവും തടസപ്പെടുമെന്ന് കര്‍ഷകരെ വിശ്വസിപ്പിച്ചാണ് മരംമുറിയും കടത്തും നടക്കുന്നതെന്ന് പ്രദേശവാസിയായ ഷിനിത്ത് കട്ടിപ്പാറ പറയുന്നു. ചെങ്കുത്തായ പ്രദേശത്ത് കാട്ടുചോലയില്‍ മണ്ണിട്ട് നികത്തിയും റോഡ് നിര്‍മ്മിച്ചു തുടരുന്ന മരംകടത്തിനെതിരെ അധികൃതരും കണ്ണടയ്ക്കുകയാണ്. ഉരുള്‍പൊട്ടലുണ്ടായി 14 പേര്‍ മരിച്ച കരിഞ്ചോലയ്ക്ക് സമീപം തോട്ടങ്ങള്‍ വെട്ടിവെളുപ്പിച്ചുകൊണ്ടിരിക്കുകയാണിപ്പോഴും.Also Read 'മകനെ അല്ലാഹുവിന്റെ പ്രീതിക്കായി ബലിനൽകിയെന്ന് അമ്മയുടെ മൊഴി'; കൃത്യം ചെയ്തത് ബോധപൂർവ്വമെന്ന് പോലീസ്

പാറക്കെട്ടുകള്‍ തകര്‍ത്തും ഇളക്കിമാറ്റിയുമണ് റോഡ് നിര്‍മാണം. കട്ടിപ്പാറ വില്ലേജിലെ കല്ലുള്ളതോട് പ്രദേശത്ത് ഏക്കര്‍ കണക്കിന് ഭൂമിയിലെ മരങ്ങള്‍ മുറിച്ചുകടത്തിക്കഴിഞ്ഞു. പാറകള്‍ പലയിടത്തും അപകടകരമായ രീതിയില്‍ അടര്‍ന്നുനില്‍ക്കുന്നു. മലബാര്‍ വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള ഈ പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയാണ്. പരിസ്ഥിതി സചേതന മേഖലയായാല്‍ ഭൂമിയില്‍ അവകാശമുണ്ടാകില്ലെന്ന് പ്രചരിപ്പിച്ചാണ് മരംമുറി. ഈ പ്രദേശം പരിസ്ഥിതി സചേതനമേഖലയില്‍ വരില്ലെന്നും വ്യാജപ്രചാരണമാണ് നടക്കുന്നതെന്നും കോഴിക്കോട് ഡി.എഫ്.ഒ രാജീവന്‍ ന്യൂസ് 18നോട് പറഞ്ഞു. മരങ്ങള്‍ പൂര്‍ണമായും മുറിക്കുന്നതോടെ മണ്ണിടിച്ചില്‍ ഉൾപ്പെടെയുള്ള ദുരന്തങ്ങളുണ്ടാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.കട്ടിപ്പാറ ദുരന്തം-2018

മൂന്ന് കുടുംബത്തിലെ  14 പേരാണ് കട്ടിപ്പാറ ദുരന്തത്തില്‍ മരിച്ചത്. അഞ്ച് വീടുകൾ ദുരന്തത്തിൽപ്പെട്ടു. ഇതില്‍ നാല് വീടുകള്‍ പൂര്‍ണമായി ഒലിച്ചുപോയി. നോമ്പ് തുറക്കാന്‍ ബന്ധുവീടുകളില്‍ നിന്ന് എത്തിയവരും അപകടത്തിൽപ്പെട്ടു. 2018 ജൂണ്‍ 14ന് പുലര്‍ച്ചെ 4.10നും 5.40നുമായി രണ്ടുതവണയാണ് ഉരുള്‍പൊട്ടിയത്. ഇതില്‍ ആദ്യത്തേതില്‍ പ്രസാദിന്റെ വീടിന് കേടുപറ്റി. മലവെള്ളം വന്നുകൊണ്ടിരിക്കുന്നതിനിടെ അഞ്ച് വയസ്സുകാരനായ ഇളയ മകനെയുമെടുത്ത് ഇദ്ദേഹവും ഭാര്യയും രക്ഷപ്പെട്ടു. ഒന്നര മണിക്കൂറിന് ശേഷം നാട്ടുകാരെത്തിയാണ് മൂത്ത മകനെ പുറത്തെത്തിച്ചത്. സമീപത്തുള്ളവരെയെല്ലാം ഒഴിപ്പിക്കുന്നതിനിടെയാണ് വലിയ ശബ്ദത്തോടെ രണ്ടാമതും ഉരുള്‍പൊട്ടി. ആര്‍ത്തലച്ചുവന്ന മലവെള്ളത്തിനും ചെളിക്കും മരക്കൂട്ടങ്ങള്‍ക്കും പാറക്കഷണങ്ങള്‍ക്കും ഇടയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വീടുകള്‍ പാടെ ഒലിച്ചുപോയി. അപകടത്തിന് അൽപ സമയം മുമ്പ് വീട്ടില്‍നിന്ന് മാറിയതിനാലാണ് ഈര്‍ച്ച അബ്ദുറഹിമാനും കുടുംബവും രക്ഷപ്പെട്ടത്.ഉരുള്‍പൊട്ടലില്‍ 5 വീടുകള്‍ പൂര്‍ണ്ണമായും 33 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ മുക്കം, താമരശേരി, ഓമശേരി കോടഞ്ചേരി, നരിക്കുനി തുടങ്ങിയ മലയോര ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി.

നൂറ്റിയമ്പതോളം കുടുംബങ്ങളെ ദുരിതാശ്വാസ കേമ്പുകളിലേക്ക് മാറ്റിപാര്‍പ്പിക്കേണ്ടിവന്നു. രക്ഷാപ്രവര്‍ത്തനം ഏഴുദിവസം നീണ്ടുനിന്നു. കോഴിക്കോട്-വയനാട് റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. വീടുകള്‍ തകര്‍ന്ന് നാല് കോടിയുടെയും കൃഷിനാശം വഴി 50 ലക്ഷത്തിന്റെയും നഷ്ടമാണ് കണക്കാക്കുന്നത്. കോഴിക്കോട് ജില്ലയിലുണ്ടായ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തമാണ് കട്ടിപ്പാറയിലേത്.
Published by: Aneesh Anirudhan
First published: February 7, 2021, 6:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories