സുഗതകുമാരിയുടെ ജന്‍മദിനത്തില്‍ നാടെങ്ങും തൈമരങ്ങള്‍ നട്ടു. കവിതകളിലൂടെ മലയാളിയുടെ പരിസ്ഥിതി സ്നേഹത്തിന് ദിശാബോധം നൽകിയ സുഗത കുമാരി മലയാളികളെ മുഴുവൻ കണ്ണീരിലാഴ്ത്തിയാണ് അടുത്തകാലത്ത് വിടവാങ്ങിയത്. സുഗത കുമാരിയുടെ 87ാം ജന്മദിനമാണ് ഇന്ന്.
തിരുവനന്തപുരം അഭയഗ്രാമത്തില്‍ തൈമരം നട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. കവിയുടെ ആഗ്രഹം പോലെ ആല്‍മരത്തിന്റെ തൈയാണ് ഇവിടെ നട്ടത്.
കഴിഞ്ഞ ഡിസംബർ 23നാണ് സുഗതകുമാരി ടീച്ചർ വിടവാങ്ങിയത്. കോവിഡ് രോഗബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. തന്റെ മരണാനന്തരം തന്റെ ഓർമയ്ക്കായി എന്തെങ്കിലും ചെയ്യുകയാണെങ്കിൽ ഒരു വൃക്ഷത്തൈ നടുകയാണ് വേണ്ടതെന്ന് കവിയത്രി മുൻപ് കുറിച്ചിരുന്നു.
കേരള നിയമസഭ, യൂനിേവഴ്‌സിറ്റി കോളജ്, ജവഹര്‍ ബാലഭവന്‍, കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍ പേരൂര്‍ക്കട മനോരോഗ ചികില്‍സാ കേന്ദ്രം, മാനവീയം വീഥി, ഗാന്ധിപാര്‍ക്ക്, തുടങ്ങി കവി ജീവിച്ച നിരവധി ഇടങ്ങളില്‍ തൈമരങ്ങള്‍ നട്ടു. സുഗതകുമാരി പഠിച്ച തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലും വൃക്ഷത്തൈ നട്ടു. രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൃക്ഷത്തെ നട്ടു.
തിരുവനന്തപുരം പി.എസ്.സി ആസ്ഥാനത്ത് മെംബർ ആർ.പാർവതി ദേവിയും നിയമസഭാ കോംപ്ലക്സ് വളപ്പിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും തൈ നട്ടു. പി എസ് സി ഓഫീസ് വളപ്പിൽ അൽഫോൻസ മാവിൻ തൈയും നിയമസഭാ കോംപ്ലക്സ് വളപ്പിൽ പവിഴമല്ലി തൈയുമാണ് നട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിൽ ബിനോയ് വിശ്വം എംപി വൃക്ഷത്തൈ നട്ടു. ഇടുക്കി ജില്ലയിലെ അണക്കരയിലും പരിപാടി നടന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.