നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരം ആരംഭിച്ചു; നടി കോടതിയിൽ ഹാജരായി

ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരം ഏകദേശം നാല് ദിവസം നീണ്ടുനിൽക്കുമെന്നാണ് കണക്കു കൂട്ടുന്നത്.

News18 Malayalam | news18
Updated: January 30, 2020, 11:27 AM IST
നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരം ആരംഭിച്ചു; നടി കോടതിയിൽ ഹാജരായി
ദിലീപ്
  • News18
  • Last Updated: January 30, 2020, 11:27 AM IST
  • Share this:
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്‍റെ സാക്ഷി വിസ്താരം ആരംഭിച്ചു. ഇരയായ നടിയുടെ വിസ്താരമാണ് നടക്കുന്നത്. പ്രത്യേക വിചാരണ കോടതിയിൽ അടച്ചിട്ട മുറിയിലാണ് വിസ്താരം. വിചാരണ നടപടികൾക്കായി നടൻ ദിലീപും കോടതിയിൽ ഹാജരായി. കേസിന് ആസ്പദമായ സംഭവം നടന്ന് രണ്ടു വർഷവും 11 മാസവും കഴിയുമ്പോഴാണ് വിചാരണ ആരംഭിക്കുന്നത്.

ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരം ഏകദേശം നാല് ദിവസം നീണ്ടുനിൽക്കുമെന്നാണ് കണക്കു കൂട്ടുന്നത്. അടച്ചിട്ട മുറിയിലാണ് വിസ്താരം നടക്കുന്നത് എന്നതിനാൽ ഇത് റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്കുണ്ട്. ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് അടച്ചിട്ട മുറിയിൽ വിചാരണ നടക്കുന്നത്.

ദൃശ്യമാധ്യമങ്ങളിലൂടെ ‌‍തെറ്റിധരിപ്പിക്കുന്ന പരസ്യം നൽകി ആയുർവേദ ഉൽപ്പന്നത്തിന്റെ വിൽപ്പന: കമ്പനിക്കെതിരെ കേസ്


കൊച്ചിയിലെ വിചാരണ കോടതിയിലേക്ക് വിചാരണയുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുകയുള്ളൂ. അതേസമയം, കേസിലെ ഒന്നാം സാക്ഷി ദിലീപ് ഉള്‍പ്പെടെ പത്ത് പ്രതികളും കോടതിയില്‍ ഇന്ന് ഹാജരാകും. 135 സാക്ഷികളുടെ വിസ്താരം ആയിരിക്കും ആദ്യഘട്ടത്തില്‍ നടക്കുക. മലയാള സിനിമയിലെ പ്രമുഖ നടി നടന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ വിസ്തരിക്കും.
First published: January 30, 2020, 11:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading