നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Arrest Warrant Franco Mulakkal | കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജാമ്യം റദ്ദാക്കി; ഫ്രാങ്കോയ്ക്ക് അറസ്റ്റ് വാറണ്ട്

  Arrest Warrant Franco Mulakkal | കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജാമ്യം റദ്ദാക്കി; ഫ്രാങ്കോയ്ക്ക് അറസ്റ്റ് വാറണ്ട്

  ഇന്ന് കേസ് പരിഗണിച്ചപ്പോൾ പ്രതിയായ ബിഷപ്പ് താമസിക്കുന്ന ബിഷപ്പ് ഹൗസ് ഉൾപ്പെടുന്ന ജലന്തർ സിവിൽ ലൈൻ മേഖല കണ്ടയിൻമെന്റ് സോൺ അല്ലെന്നും മനഃപൂർവ്വം കേസ് നീട്ടുവാനുള്ള ശ്രമമാണ് പ്രതിയുടെ ഭാഗത്ത് നിന്നും ഉണ്ടാക്കുന്നത് എന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ജിതേഷ് ജെ.ബാബുവിന്റെ വാദം അംഗീകരിച്ചാണ് കോടതി കടുത്ത നടപടിലേക്ക് കടന്നത്.

  bishop franko

  bishop franko

  • News18
  • Last Updated :
  • Share this:
   കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം വിചാരണക്കോടതി റദ്ദാക്കി. ബിഷപ്പിന് എതിരെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കോട്ടയത്തെ വിചാരണക്കോടതിയാണ് ജാമ്യം റദ്ദു ചെയ്തത്.

   പ്രതിയെ കോടതിയിൽ ഹാജരാക്കാത്ത ജാമ്യക്കാർക്ക് എതിരെ പ്രത്യേക കേസെടുത്തു. ജാമ്യത്തുക കണ്ട് കെട്ടാതിരിക്കുവാൻ കാരണം ബോധിപ്പിക്കാൻ നോട്ടീസ് ഉത്തരവിട്ടിട്ടുണ്ട്.

   You may also like:ഡിജിറ്റൽവൽക്കരണം: ഇന്ത്യയിൽ 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ [NEWS]സീരിയൽ താരത്തിന് കോവിഡ് 19; പരിശോധന കൂടുതൽ പേരിലേക്ക് [NEWS] തകർച്ചയുടെ വക്കിൽ പാകിസ്ഥാനിലെ കപൂർ കുടുംബ വീട് [NEWS]

   വിചാരണ കോടതിയായ കോട്ടയം അഡീഷണൽ ജില്ലാ ജഡ്‌ജി ജി. ഗോപകുമാർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. തുടച്ചയായി 14 തവണയാണ് പ്രതി കോടതിയിൽ ഹാജരാകാതിരിക്കുന്നത്. കഴിഞ്ഞ അവധി ദിവസമായ 01.07.20ന് പ്രതി കണ്ടയിൻമെന്റ് സോണിലായതിനാലാണ് ഹാജരാകാതിരുന്നത് എന്ന് പ്രതിഭാഗം ബോധിപ്പിച്ചിരുന്നു.

   ഇന്ന് കേസ് പരിഗണിച്ചപ്പോൾ പ്രതിയായ ബിഷപ്പ് താമസിക്കുന്ന ബിഷപ്പ് ഹൗസ് ഉൾപ്പെടുന്ന ജലന്തർ സിവിൽ ലൈൻ മേഖല കണ്ടയിൻമെന്റ് സോൺ അല്ലെന്നും മനഃപൂർവ്വം കേസ് നീട്ടുവാനുള്ള ശ്രമമാണ് പ്രതിയുടെ ഭാഗത്ത് നിന്നും ഉണ്ടാക്കുന്നത് എന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ജിതേഷ് ജെ.ബാബുവിന്റെ വാദം അംഗീകരിച്ചാണ് കോടതി കടുത്ത നടപടിലേക്ക് കടന്നത്.

   കേസ് അടുത്ത മാസം പതിമൂന്നാം തീയതിലേക്ക് മാറ്റി
   Published by:Joys Joy
   First published: