കൊച്ചി: നടിയെ അക്രമിച്ച കേസില്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിലപാട് അറിയിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് വിചാരണ കോടതി. പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് വരെ വിചാരണ നിര്‍ത്തിവെക്കണമെന്ന് അന്വേഷണ സംഘം ഡി.വൈ.എസ്.പി. കോടതിയോട് ആവശ്യപ്പെട്ടു.
വിചാരണ നടപടികള്‍ ഡിസംബര്‍ രണ്ടിന് ആരംഭിക്കാൻ കോടതി മാറ്റി. നിലവിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന് രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രോസിക്യൂട്ടര്‍ നിയമനം വരെ വിചാരണ നിര്‍ത്തിവെയ്ക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്.
വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് കാട്ടി ഇരയായ നടിയും പ്രോസിക്യൂഷനും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതി മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ഹൈക്കോടതി ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് പ്രോസിക്യൂട്ടര്‍ രാജിവെച്ചത്. ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്കാന് ഒരുങ്ങുകയാണ് സര്‍ക്കാര്‍.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.