• HOME
  • »
  • NEWS
  • »
  • kerala
  • »
  • വരാപ്പുഴ കസ്റ്റഡി കൊലക്കേസ്: വിചാരണ നടപടികൾ ആരംഭിച്ചു

വരാപ്പുഴ കസ്റ്റഡി കൊലക്കേസ്: വിചാരണ നടപടികൾ ആരംഭിച്ചു

2018  ഏപ്രിൽ 9 ന് വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച്  കേസ്.

sreejith

sreejith

  • Share this:
എറണാകുളം പ്രിന്‍സിപ്പല് സെഷന്‍സ് കോടതിയിലാണ് പ്രമാദമായ വരാപ്പുഴ കസ്റ്റഡി കൊലപാതക കേസിന്‍റെ വിചാരണ നടക്കുന്നത്. ഒന്നാം പ്രതി സന്തോഷ് കുമാര്‍, അഞ്ചാം പ്രതിയും അന്നത്തെ വടക്കന്‍ പറവൂര് സിഐയുമായിരുന്ന ക്രിസ്പിന്‍ സാം എന്നിവരൊഴികെ പ്രതികളായ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും കോടതിയില്‍ ഹാജരായി.

Also Read-വരാപ്പുഴയിൽ ശ്രീജിത്ത് കൊല്ലപ്പെട്ടിട്ട് ഒരു വർഷം

2018  ഏപ്രിൽ 9 ന് വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച്  കേസ്. റൂറൽ ടൈഗർ ഫോഴ്സിലെ അംഗങ്ങളായ സന്തോഷ് കുമാർ, സുമേഷ്, ജിതിൻ രാജ്, വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക് എന്നിവരാണ് ആദ്യ നാലു പ്രതികൾ. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി.   സിഐയായിരുന്ന ക്രിസ്പിൻ സാം അഞ്ചാം പ്രതിയാണ്. നിയമവിരുദ്ധമായി യുവാവിനെ കസ്റ്റഡിയിലെടുത്തതിനും കസ്റ്റഡി നടപടിക്രമങ്ങൾ പാലിക്കാതിരുന്നതിനുമാണ് ക്രിസ്പിൻ സാമിനെ പ്രതിചേർത്തിരിക്കുന്നത്.വരാപ്പുഴ സ്റ്റേഷനിലെ നാല് പൊലീസുകാരാണ് ശേഷിക്കുന്ന പ്രതികൾ.

Also Read-വരാപ്പുഴ കസ്റ്റഡി കൊലക്കേസ്: പൊലീസ് വ്യാജ തെളിവുകൾ സൃഷ്ടിച്ചു; എസ്.ഐ ഉൾപ്പടെ നാലുപേർക്കെതിരെ കൊലക്കുറ്റം

ആദ്യത്തെ നാലു പ്രതികളുടെ ക്രൂര മര്‍ദനമാണ് മ‌രണകാരണമായതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസിൽ ആരോപണ വിധേയനായ മുൻ റൂറൽ എസ് പി എ.വി. ജോർജ്ജ് കേസിൽ സാക്ഷിയാണ്. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതടക്കമുള്ള നടപടികള്‍ക്കായി കേസ് മാര്‍ച്ച് 27 ലേക്ക് മാറ്റി.

കേസിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ തിരികെ സർവ്വീസിലേക്ക് എടുത്തത് വിവാദമായിരുന്നു.  സസ്പെൻഷൻ പിൻവലിച്ച്  ഐജി വിജയ് സാക്കറെയാണ്  ഉത്തരവിറക്കിയത്. ഏഴ് പോലീസുകാരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. പൊലീസുകാരെ തിരിച്ചെടുത്ത നടപടി പ്രമുഖരെ സംരക്ഷിക്കാനാണെന്ന് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ അമ്മ ശ്യാമള പ്രതികരിച്ചു.

Also Read-വരാപ്പുഴ; പൊലീസിനെ പ്രതികൂട്ടിലാക്കി ഹൈക്കോടതി റിപ്പോര്‍ട്ട്

സിഐ ക്രിസ്പിന്‍ സാം, എസ്‌ഐ ദീപക്, റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളായ സുമേഷ്, ജിതിന്‍, സന്തോഷ് എന്നിവരടക്കം ഏഴ് പൊലീസുകാരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരുന്നത്. തുടര്‍ന്നാണ് ഇവരെ സസ്‌പെന്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടന്നിരുന്നു. അന്വേഷണം പൂര്‍ത്തിയായതിനെതുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. ഒമ്പതു മാസത്തിന് ശേഷമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത്. സസ്‌പെന്‍ഷനിലായിരുന്ന എറണാകുളം മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ നേരത്തെ തിരിച്ചെടുത്തിരുന്നു.

Also Read-ക്രിസ്മസ് ന്യൂ ഇയർ ബമ്പർ | ഒടുവിൽ ആ ഭാഗ്യശാലിയെ കണ്ടെത്തി; 12 കോടി തെങ്കാശിപട്ടണത്തിലേക്ക്

അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് പ്രതികളെ സര്‍വീസില്‍ തിരിച്ചെടുത്തത് എന്തിനാണെന്നായിരുന്നു ശ്രീജിത്തിൻ്റെ മാതാവ്  ശ്യാമള ഉന്നയിച്ച ചോദ്യം. കേരളാ പൊലീസ് സംഭവം അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. സിബിഐ അന്വേഷണമാണ് വേണ്ടതെന്നും അവർ പറഞ്ഞിരുന്നു. ഇക്കാര്യം തുടക്കം മുതൽ ആവശ്യപ്പെട്ടതാണ്.  അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ശ്യാമള പറഞ്ഞു.വരാപ്പുഴ സ്വദേശി വാസുദേവന്റെ വീട് ആക്രമിച്ച കേസില്‍ 2018 ഏപ്രില്‍ ആറിന് രാത്രിയാണ് എവി ജോര്‍ജിന്റെ നിയന്ത്രണത്തിലുള്ള ടൈഗര്‍ ഫോഴ്‌സ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. സ്‌റ്റേഷനിലെത്തിച്ച് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയ ശ്രീജിത്ത് മരിച്ചുവെന്നാണ് കേസ്. മറ്റൊരു പ്രതിയെ തേടിപ്പോയ പൊലീസ് സംഘം തെറ്റായാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും ആരോപണം ഉയർന്നിരുന്നു.
Published by:Asha Sulfiker
First published: