നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kuthiran Tunnel| കുതിരാനിൽ ട്രയൽ റൺ നാളെ; വാഹനങ്ങൾ ഒന്നാം തുരങ്കത്തിലൂടെ കടത്തി വിടും

    Kuthiran Tunnel| കുതിരാനിൽ ട്രയൽ റൺ നാളെ; വാഹനങ്ങൾ ഒന്നാം തുരങ്കത്തിലൂടെ കടത്തി വിടും

    നിലവിൽ പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്ന പാതയാണ് പൊളിക്കുന്നത്. ട്രയൽ റൺ വിജയമായാലും മൂന്ന് ദിവസത്തിന് ശേഷമേ പാത പൊളിക്കുകയുള്ളൂ.

    kuthiran tunnel (File Photo)

    kuthiran tunnel (File Photo)

    • Share this:
    തൃശൂർ : കുതിരാനിൽ (Kuthiran) രണ്ടാം തുരങ്കത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ദേശീയ പാതയിലൂടെ ഇരുവശത്തേക്കുമുള്ള ഗതാഗതം ഒന്നാം തുരങ്കത്തിലൂടെ മാത്രമാക്കുന്നതിന്റെ ട്രയൽ റൺ (Trail Run) നാളെ നടക്കും. നിലവിലെ പാത പൊളിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗതാഗതം ഒന്നാം തുരങ്കത്തിലൂടെ മാത്രം ആക്കുന്നത്. വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തിയ ശേഷമാണ് ട്രയൽ റൺ നടത്തുന്നത്.

    നിലവിൽ പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്ന പാതയാണ് പൊളിക്കുന്നത്. ട്രയൽ റൺ വിജയമായാലും മൂന്ന് ദിവസത്തിന് ശേഷമേ പാത പൊളിക്കുകയുള്ളൂ. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുകയാണ് എങ്കിൽ ഗതാഗതം ഈ പാതയിലൂടെ തന്നെ നടത്തും. ട്രയൽ റൺ നടക്കുമ്പോൾ തന്നെ ഇക്കാര്യങ്ങൾ അറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    Also Read- K-Rail| 'കെ-റെയില്‍ സില്‍വല്‍ ലൈന്‍ പദ്ധതി പമ്പര വിഡ്ഢിത്തം;1.1 ലക്ഷം കോടി എവിടുന്നു കണ്ടെത്തും?' മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞത്

    ട്രയൽ റൺ വിജയിച്ചാൽ കുതിരാൻ മേഖലയിൽ നിലവിലെ പാതയിലെ പാറ പൊട്ടിയ്ക്കൽ ആരംഭിക്കും. പാറ പൊട്ടിക്കുന്ന സമയത്ത് ബാരിക്കേഡുകൾ വച്ച് ഗതാഗതം ഭാഗികമായി തടയും. ട്രയൽ റണ്ണിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. വഴുക്കും പാറ മുതൽ റോഡിന് നടുവിലും തുരങ്കത്തിനകത്തും പുറത്തുമായി 3.2 കിലോമീറ്റർ ദൂരത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചു. വേഗനിയന്ത്രണത്തിനുള്ള ഹമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡിവൈഡറുകളും ട്രാഫിക് സിഗ്നനൽ ബോർഡുകളും സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി.

    Also Read- Mofia Parveen Death| 'ശരീരം മുഴുവൻ പച്ചകുത്താൻ പറഞ്ഞു, സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമ': മോഫിയയുടെ പിതാവ്

    ട്രയൽ റണ്ണിന്റെ ഭാഗമായുള്ള നിർദേശങ്ങൾ തൃശൂർ സിറ്റി പൊലീസ് പുറത്തിറക്കി. തുരങ്കത്തിനകത്തും നിർമാണം നടക്കുന്ന റോഡിലും ഓവർ ടേക്കിംഗ് നിരോധിച്ചു. തുരങ്കത്തിനകത്ത് മൊബൈൽ ഫോൺ റേഞ്ച് ലഭ്യമല്ലാത്തതിനാൽ അത്യാവശ്യ ഘട്ടത്തിൽ പോലീസുകാരുടെ സേവനം തേടണം. ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി മൂന്ന് ഷിഫ്റ്റിലായി 24 പോലീസുകാരെ തുരങ്കത്തിൽ നിയമിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂം കുതിരാനിൽ ഒരുങ്ങി. ഇതിനു പുറമേ നിർമാണ കമ്പനിയുടെ 12 സുരക്ഷാ ജീവനക്കാരും ഉണ്ടാകും. അപകടം ഉണ്ടായാൽ സഹായത്തിന് ആംബുലൻസുകളും റിക്കവറി വാഹനങ്ങളും തയ്യാറായിട്ടുണ്ട്.

    Also Read- സ്റ്റേഷനിലെത്തിയ പരാതിക്കാരിയെ വിളിച്ചത് 'വേശ്യ'യെന്ന്; ഉത്രക്കേസിൽ വകുപ്പുതല അന്വേഷണം; ആലുവ സിഐക്കെതിരെ മുൻപും നടപടി
    Published by:Rajesh V
    First published:
    )}