നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പെൺ കടുവ ചത്തത് ആനയുമായുള്ള ഏറ്റുമുട്ടലിലല്ല? സ്ഥലത്ത് രണ്ടാമതൊരു കടുവ ഉണ്ടായിരുന്നതായി ആദിവാസി മൂപ്പൻ

    പെൺ കടുവ ചത്തത് ആനയുമായുള്ള ഏറ്റുമുട്ടലിലല്ല? സ്ഥലത്ത് രണ്ടാമതൊരു കടുവ ഉണ്ടായിരുന്നതായി ആദിവാസി മൂപ്പൻ

    ആനയുടെയും കടുവയുടെയും ജഡങ്ങള്‍ കണ്ടെത്തിയ പുല്‍മേട്ടില്‍ നിന്ന് ഒന്നരകിലോ മീറ്റര്‍ അകെല രണ്ടാമതൊരു കടുവയെ കണ്ടകാര്യം ആദിവാസി മൂപ്പൻ വെളിപ്പെടുത്തി

    tiger

    tiger

    • Share this:
      കൊച്ചി: പൂയംകുട്ടി വനത്തില്‍ അനയെയും കടുവയെയും ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആനയും കടുവയും ചത്തത് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിലല്ലെന്ന് വനംവകുപ്പ് സ്ഥിരീകരിക്കുന്നു. ഒരാഴ്ച മുമ്പ് ചത്ത ആനയുടെ ശവം ഭക്ഷിക്കുന്നതിൽ കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് പെൺ കടുവയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് സൂചന. സംഭവ സ്ഥലത്ത് നേരത്തെ രണ്ടാമതൊരു കടുവ കൂടിയുണ്ടായിരുന്നുവെന്ന വിവരം ആദിവാസി മൂപ്പൻ വനംവകുപ്പിന് നൽകിയിട്ടുണ്ട്.

      ഇടമലയാര്‍ റേഞ്ചിലെ വാരിയംകുടി ആദിവാസി കോളനിക്കു സമീപമാണ് കഴിഞ്ഞ ദിവസം കടുവയെയും ആനയെയും ചത്ത നിലയില്‍ കണ്ടെത്തിയത്. ആനയും കടുവയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇരു മൃഗങ്ങളും കൊല്ലപ്പെട്ടതാകാമെന്ന സൂചനയാണ് കഴിഞ്ഞ ദിവസം ഉണ്ടായിരുന്നത്. എന്നാൽ സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ വനംവകുപ്പ് സംഘം ഇരു മുൃഗങ്ങളെയും പോസ്റ്റുമോർട്ടം ചെയ്തിരുന്നു. ഇൻക്വസ്റ്റ് പരിശോധനയിൽ നിന്നാണ് ഇരു മൃഗങ്ങളും ചത്തത് ഒരാഴ്ചയ്ത്തെ ഇടവേളയിലാണെന്ന് വ്യക്തമായത്. ആന രണ്ടാഴ്ച മുമ്പും കടുവ ഒരാഴ്ച മുമ്പുമാണ് ചത്തതെന്ന് വ്യക്തമായി. ഇതിനിടെയാണ് പ്രദേശത്ത് രണ്ടാമതൊരു കടുവയുടെ സാന്നിദ്ധ്യം സംബന്ധിച്ച് ആദിവാസി മൂപ്പൻ വിവരം നൽകിയത്. ജഡങ്ങള്‍ കണ്ടെത്തിയ പുല്‍മേട്ടില്‍ നിന്ന് ഒന്നരകിലോ മീറ്റര്‍ അകെല രണ്ടാമതൊരു കടുവയെ കണ്ടകാര്യം ആദിവാസികോളനിയിലെ മൂപ്പന്‍ വനം വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു.

      ഇതോടെ നേരത്തെ ചത്ത ആനയുടെ ശവം ഭക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് കടുവകൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായാണ് വനംവകുപ്പിന്‍റെ നിഗമനം. പെൺ കടുവ ചത്തത് രണ്ടാമത്തെ കടുവയുടെ ആക്രമണം മൂലമാകാനാണ് സാധ്യതയെന്നും വനംവകുപ്പ് വൃത്തങ്ങൾ പറയുന്നു. ആനയുടെ ജഡം കടുവ ഭക്ഷിച്ച നിലയിലായിരുന്നുവെന്ന് സംഭവ സ്ഥലം സന്ദർശിച്ചവർ പറയുന്നു. അതേസമയം മൃഗങ്ങളുടെ മരണ കാരണത്തിൽ കൂടുതൽ വ്യക്തത വരാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കണമെന്നും നടപടികള്‍ക്കു നേതൃത്വം നല്‍കിയ മലയാറ്റൂര്‍ ഡിഎഫ്‌ഒ രവികുമാര്‍ മീണ പറഞ്ഞു.

      Also Read- കലിപൂണ്ട കാട്ടാനയിൽ നിന്നു അഞ്ചംഗ കുടുംബത്തെ രക്ഷിച്ച് ടോമി യാത്രയായി; സ്വന്തം ജീവൻ ബലി കൊടുത്ത വളർത്തുനായ

      എട്ട് വയസ് പ്രായമുള്ള കൊമ്പനാനയാണ് ചത്തത്. ആന ചത്തത് കടുവയുടെ ആക്രമണത്തിലാണോ രോഗം മൂലമാണോയെന്ന് വ്യക്തമാകാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണം. കടുവയുടെ മരണ കാരണവും ഇതുവഴി അറിയാനാകും. അതേസമയം സംഭവ സ്ഥലത്ത് നായാട്ടുകാരുടെ സാന്നിദ്ധ്യമില്ലെന്നും, മൃഗവേട്ടയിലൂടെയല്ല ആനയും കടുവയും ചത്തതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

      കാട്ടില്‍ അസാധാരണമായി സംഭവിക്കുന്നതാണ് കടുവയും ആനയും തമ്മിലുള്ള ഏറ്റുമുട്ടലെന്ന് വന്യജീവി വിദഗ്ധന്‍ ഡോ. പി എസ് ഈസ പറഞ്ഞിരുന്നു. സംസ്ഥാനത്ത് മുമ്പ് ആനയും കടുവയും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. 2009-10 ല്‍ സൈലന്റ് വാലി വനത്തിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2017ല്‍ വയനാട്ടില്‍ കടുവകള്‍ ആനകളെ കൊല്ലുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൈലന്‍റ് വാലിയിൽ ആനയും കടുവയും തമ്മിലുണ്ടായ ഏറ്റുമുട്ടൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞിരുന്നു.
      Published by:Anuraj GR
      First published:
      )}