നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; ആദിവാസി വയോധികൻ കൊല്ലപ്പെട്ടു

  അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; ആദിവാസി വയോധികൻ കൊല്ലപ്പെട്ടു

  കുറേ നാളുകളായി ഈ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണെന്നും ഊരു നിവാസികൾ

  മൊട്ടയ്യൻ

  മൊട്ടയ്യൻ

  • Share this:
  പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വയോധികൻ കൊല്ലപ്പെട്ടു. ഷോളയൂർ വീട്ടിക്കുണ്ട് ഊരിലെ മൊട്ടയ്യൻ ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. വീട്ടിക്കുണ്ടിൽ വിറക് ശേഖരിച്ചുക്കൊണ്ടിരിക്കുമ്പോൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു.

  ആക്രമണത്തിന് ശേഷവും കാട്ടാന സമീപപ്രദേശത്ത് ഏറെനേരം നിലയുറപ്പിച്ചതിനാൽ സംഭവ സ്ഥലത്തേക്ക് മറ്റാർക്കും പോകുവാൻ കഴിഞ്ഞിരുന്നില്ല. മൊട്ടയ്യന് കേൾവി ശക്തി കുറവാണ്. കാട്ടാന ചിന്നം വിളിച്ച് വരുന്നത് ശ്രദ്ധയിൽപ്പെട്ട ഊരു നിവാസികൾ വിളിച്ചറിയിച്ചിട്ടും കേൾക്കാതെ വന്നതോടെ ഓടി രക്ഷപ്പെടാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ കുറേ നാളുകളായി ഈ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണെന്നും ഊരു നിവാസികൾ പറഞ്ഞു.
  Published by:user_49
  First published:
  )}