വയനാട്: മേപ്പാടിയിൽ (wayanad)തേൻ ശേഖരണത്തിനിടെ അപകടത്തിൽപെട്ട് ആദിവാസി യുവാവ് മരിച്ചു. മൂപ്പൈനാട് പരപ്പന്‍പാറ കോളനിയിലെ രാജനാണ് മരിച്ചത്. രാജൻ വീഴുന്നത് കണ്ട് ഓടിവന്ന സ്ത്രീയുടെ കയ്യിൽ നിന്ന് വീണ് നാല് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു.
രാജന്റെ സഹോദരി കാടയുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. മരത്തിൽ തേൻ ശേഖരിക്കാനായി കയറിയതായിരുന്നു രാജൻ. മലപ്പുറം-വയനാട് ജില്ലകളുടെ അതിര്‍ത്തിയിലെ വനമേഖലയിലാണ് സംഭവം. വനത്തിന് അകത്തുള്ള കോളനിയാണ് പരപ്പന്‍പാറ. വൈദ്യുതി ലൈനിനു സമീപം ലോഹ തോട്ടി ഉപയോഗിക്കരുത്; 5 കൊല്ലത്തിനിടെ മരണമടഞ്ഞത് 132 പേർ
വൈദ്യുതി ലൈനിനു സമീപം ലോഹതോട്ടി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി സംസ്ഥാന വൈദ്യുതി ബോർഡ്. സമീപകാലത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായ അപകടങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത് വൈദ്യുതി ലൈനുകൾക്ക് സമീപം ഇരുമ്പ്/ അലുമിനിയം തോട്ടി ഉപയോഗിച്ചാണ്. കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ 250 അപകടങ്ങളിലായി 132 പേരാണ് മരണമടഞ്ഞത്.
കഴിഞ്ഞകൊല്ലം മാത്രം 41 പേർക്കാണ് ലോഹ തോട്ടി ഉപയോഗിക്കുമ്പോൾ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റതെന്നും കെഎസ്ഇബി അറിയിച്ചു. നിരവധി പേർക്കാണ് ഇത്തരത്തിൽ വൈദ്യുതാഘാതമേറ്റ് ജീവഹാനിയുണ്ടാവുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഇത്തരത്തിൽ അപകടമുണ്ടായവരിൽ 21 പേരും തൽക്ഷണം മരണമടഞ്ഞു. 20 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇക്കൊല്ലം ഇതുവരെ 7 പേരാണ് മരണമടഞ്ഞത്. ഈ വർഷം ഇതുവരെ 2 പേർക്ക് പൊള്ളലേറ്റു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.