അച്ഛന്റെ പാത പിന്തുടർന്ന മകൻ; അപൂർവ നിയോഗത്തിനുടമയായ കെപിഎസ് മേനോൻ ജൂനിയർ

വിരമിക്കാന്‍ 100 ദിവസം ബാക്കി നിൽക്കെയാണ് കെപിഎസ് മേനോന്‍ ജൂനിയർ വിദേശകാര്യ സെക്രട്ടറിയാകുന്നത്.

news18-malayalam
Updated: September 30, 2019, 11:01 AM IST
അച്ഛന്റെ പാത പിന്തുടർന്ന മകൻ; അപൂർവ നിയോഗത്തിനുടമയായ കെപിഎസ് മേനോൻ ജൂനിയർ
വിരമിക്കാന്‍ 100 ദിവസം ബാക്കി നിൽക്കെയാണ് കെപിഎസ് മേനോന്‍ ജൂനിയർ വിദേശകാര്യ സെക്രട്ടറിയാകുന്നത്.
  • Share this:
തിരുവനന്തപുരം: മറ്റാർക്കും അവകാശപ്പെടാനാകാത്ത അപൂർവ നിയോഗത്തിനുടമയാണ് ശനിയാഴ്ച അന്തരിച്ച മുൻ ഇന്ത്യൻ അംബാസഡറും വിദേശകാര്യ സെക്രട്ടറിയുമായ കെപിഎസ് മേനോന്‍ ജൂനിയർ. അച്ഛനു പുറകെ മകനും വിദേശകാര്യ സെക്രട്ടറിയായെന്ന അപൂർവതയാണ് കെപിഎസ് മേനോൻ ജൂനിയറിന്റെ പേരിലുളളത്.

also read:Curious:15 മാസത്തിനിടെ നാലുസഹോദരങ്ങൾ മരിച്ചു; എല്ലാം ഒരിടത്തുണ്ടായ അപകടത്തിൽ

വിരമിക്കാന്‍ 100 ദിവസം ബാക്കി നിൽക്കെയാണ് കെപിഎസ് മേനോന്‍ ജൂനിയർ വിദേശകാര്യ സെക്രട്ടറിയാകുന്നത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണിത്. അങ്ങനെയാണ് ഇന്ത്യയുടെ ആദ്യ വിദേശകാര്യ സെക്രട്ടറിയും എഴുത്തുകാരനുമായ കെപിഎസ് മേനോന്‍ എന്ന അച്ഛന്റെ പാതയിലേക്ക് മകനും എത്തുന്നത്.ഈ പദവിയിലേക്കെത്തുന്ന മൂന്നാമത്തെ മലയാളിയായിരുന്നു അദ്ദേഹം.

1970 മുതലാണ് വിദേശകാര്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായത്. തുടർന്ന് ജപ്പാനിലും പിന്നീട് ചൈനയിലും അംബാസഡറായി. പാരീസിലും ലണ്ടനിലും ഫസ്റ്റ് സെക്രട്ടറിയുമായിരുന്നു. അച്ഛനെപ്പോലെ തന്നെ ചൈനയിൽ അംബാസഡറായിരിക്കെയാണ് കെപിഎസ് മേനോന്‍ ജൂനിയറും വിദേശ കാര്യ സെക്രട്ടറിയായത്. ബംഗ്ലാദേശ്, ഈജിപ്ത്, ഹംഗറി എന്നിവിടങ്ങളിലും അംബാസഡറായിരുന്നു.

തൈക്കാട് ശ്മശാനത്തിൽ ഞായറാഴ്ചയായിരുന്നു കെപിഎസ് മേനോൻ ജൂനിയറിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. ലളിതാംബിക മേനോന്‍ ആണ് ഭാര്യ. ശിവരാമമേനോൻ, ശിവശങ്കരമേനോൻ, സിദ്ധാർഥ് മേനോൻ എന്നിവർ മക്കളാണ്. പ്രതിഭ, അഞ്ജന എന്നിവരാണ് മരുമക്കൾ.
First published: September 30, 2019, 11:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading