ന്യൂഡല്‍ഹി: ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കിയുള്ള മുത്തലാഖ് നിരോധന ബില്‍ രാജ്യസഭ പാസാക്കി. 84 നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. നേരത്തെ 78നെതിരെ 302 വോട്ടുകള്‍ക്ക് ബില്‍ ലോക്സഭ പാസാക്കിയിരുന്നു. 2017-ല്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാക്കിയുള്ള സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് സര്‍ക്കാര്‍ മുത്തലാഖ് നിരോധന ബില്‍ പാർലമെന്റിൽ അവതരിപ്പിച്ചത്.
മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്ന പുരുഷന് മൂന്നുവര്‍ഷം വരെ ജയില്‍ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. പാര്‍ലമെന്റ് പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമം പ്രബല്യത്തില്‍ വരും.
2017ല്‍ സുപ്രീം കോടതി ഉത്തരവിനുശേഷം മാത്രം 574 കേസുകളാണു രജിസ്റ്റര്‍ ചെയ്തതെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അതേസമയം ബില്ലില്‍ മുസ്ലീം വിഭാഗത്തിൽപ്പെട്ട സ്ത്രീകളെക്കുറിച്ചു മാത്രമാണു പറയുന്നതെന്ന് പ്രതിപക്ഷവും ആരോപിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.