BREAKING: ദർശനം നടത്തിയതിനു ശേഷമേ മടങ്ങൂ; ബിന്ദുവിനെതിരായ ആക്രമണത്തിൽ പരാതി രജിസ്റ്റർ ചെയ്യുമെന്നും തൃപ്തി ദേശായി
സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവർക്ക് കത്ത് അയച്ചിരുന്നെന്നും തൃപ്തി ദേശായി പറഞ്ഞു.

തൃപ്തി ദേശായി
- News18
- Last Updated: November 26, 2019, 8:42 AM IST IST
കൊച്ചി: ശബരിമലയിൽ ദർശനം നടത്തിയതിനു ശേഷം മാത്രമേ താൻ മടങ്ങിപ്പോകുകയുള്ളൂവെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ന്യൂസ് 18 കേരളത്തിനോട് സംസാരിക്കവെയാണ് തൃപ്തി ദേശായി നിലപാട് വ്യക്തമാക്കിയത്. പൊലീസ് കൃത്യമായ സംരക്ഷണം നൽകണമെന്ന് തൃപ്തി ദേശായി ആവശ്യപ്പെട്ടു.
സംരക്ഷണം നൽകാൻ കഴിയില്ലെങ്കിൽ അത് എഴുതി നൽകണം. അത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവർക്ക് കത്ത് അയച്ചിരുന്നെന്നും തൃപ്തി ദേശായി പറഞ്ഞു.
ശബരിമലയിലേക്ക് പോകുന്ന തൃപ്തി ദേശായിയുടെ സംഘത്തിലെ അംഗങ്ങൾ ആരൊക്കെ?
അതേസമയം, ബിന്ദു അമ്മിണിയുടെ നേരെ മുളകുപൊടിയെറിഞ്ഞ സംഭവത്തിൽ പരാതി രജിസ്റ്റർ ചെയ്യുമെന്നും തൃപ്തി ദേശായി പറഞ്ഞു. നിലവിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലാണ് തൃപ്തി ദേശയിയും സംഘവുമുള്ളത്.

Loading...