• HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃത്താല ഗ്യാസ് സിലിണ്ടർ അപകടത്തിൽ മരണം രണ്ടായി; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും യാത്രയായി

തൃത്താല ഗ്യാസ് സിലിണ്ടർ അപകടത്തിൽ മരണം രണ്ടായി; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും യാത്രയായി

അബ്ദുൾ സമദിൻ്റെ ഭാര്യ സറീന ചികിത്സയിലിരിക്കെ ബുധനാഴ്ച മരണത്തിന് കീഴടങ്ങിയിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
പാലക്കാട്: തൃത്താല ചിറ്റപ്പുറത്ത് ഗ്യാസ് പൊട്ടിത്തെറിച്ച് അപകടത്തിൽ മരണം രണ്ടായി. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ അബ്ദുസമദും മരിച്ചു. കാലത്ത് എട്ടരയോടെ ആയിരുന്നു അന്ത്യം. അബ്ദുൾ സമദിൻ്റെ ഭാര്യ സറീന ചികിത്സയിലിരിക്കെ ബുധനാഴ്ച മരണത്തിന് കീഴടങ്ങിയിരുന്നു. ഇവരുടെ മകൻ സെബിൻ ഗുരുതര പരിക്കുകളോടെ എറണാംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വീട്ടിലെ അടുക്കളയിലെ ഗ്യാസ് കുറ്റിയാണ് പാചകം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്.

Also Read- പാചകം ചെയ്യുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് മൂന്നു പേര്‍ക്ക് പൊള്ളലേറ്റു

അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. അബ്ദുസമദിനും ഭാര്യ ഷെറീനയ്ക്കും മകനുമാണ് പൊള്ളലേറ്റത്. ഉടന്‍ തന്നെ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഷെറീന മരിച്ചത്. സംഭവ സമയത്ത് വീട്ടില്‍ അബ്ദുസമദിന്റെ മാതാവും മകളും ഉണ്ടായിരുന്നുവെങ്കിലും അവര്‍ക്ക് പൊള്ളലേറ്റില്ല. പട്ടാമ്പി ഫയര്‍ഫോഴ്‌സ് വീട്ടിലെത്തിയാണ് തീയണച്ചത്.
Published by:Anuraj GR
First published: