തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിലെ കടകമ്പോളങ്ങളെയും സ്വകാര്യവാഹനങ്ങളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കി. ബുധനാഴ്ചയാണ് ആറ്റുകാൽ പൊങ്കാല. നഗരത്തിൽ ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ച സാഹചര്യത്തിലാണ് ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചത്.
Also Read-ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി
കാസർകോട് പെരിയയിൽ രണ്ട് പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് യൂത്ത് കോൺഗ്രസാണ് ഇന്ന് സംസ്ഥാന വ്യാപക ഹർത്താലിന് ആഹ്വാനം ചെയ്തത്. കാസർകോഡ് കല്യോട്ട് സ്വദേശികളായ കൃപേഷ്, ശരത് ലാൽ എന്നിവരാണ് കൊല ചെയ്യപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Harthal, Kasarkode Murder, Kerala, Krupesh kasarkode, Periya Youth Congress Murder, Rahul Gandhi condolences, Sharath Lal, Youth Congress Harthal, Youth Congress Murder, കാസർകോഡ് ഇരട്ടക്കൊലപാതകം, കൃപേഷ്, പെരിയ യൂത്ത് കോൺഗ്രസ് കൊലപാതകം, യുഡിഎഫ്, യൂത്ത് കോൺഗ്രസ് ഹർത്താൽ, രാഹുൽ ഗാന്ധി യൂത്ത് കോൺഗ്രസ് കൊലപാതകം, ശരത് ലാൽ