• HOME
  • »
  • NEWS
  • »
  • kerala
  • »
  • ജൂനിയർ വക്കീലന്മാർക്ക് ത്രീ ഫോർത്തും സ്ലീവ് ലെസും നിരോധിച്ചു; ചിലർക്ക് കോടതിയോട് ബഹുമാനക്കുറവെന്ന് ബാർ അസോസിയേഷൻ

ജൂനിയർ വക്കീലന്മാർക്ക് ത്രീ ഫോർത്തും സ്ലീവ് ലെസും നിരോധിച്ചു; ചിലർക്ക് കോടതിയോട് ബഹുമാനക്കുറവെന്ന് ബാർ അസോസിയേഷൻ

തിരുവനന്തപുരം ബാർ അസോസിയേഷനാണ് അസാധാരണമായ നോട്ടീസ് ഇറക്കിയത്.

  • Last Updated :
  • Share this:
തിരുവനന്തപുരം: ജൂനിയർ വക്കീലന്മാർക്ക് ത്രീ ഫോർത്തും സ്ലീവ് ലെസും നിരോധിച്ച് തിരുവനന്തപുരം ബാർ അസോസിയേഷൻ. ബാറിലെ ജൂനിയർ അംഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് നിരന്തരം പരാതികൾ ബാർ അസോസിയേഷന് ലഭിക്കുന്നു. ചില ജൂനിയർ വക്കീലന്മാരുടെ ഭാഗത്ത് നിന്ന് ബഹുമാനമില്ലാത്ത പെരുമാറ്റം ഉണ്ടാകുന്നു എന്നും നോട്ടീസിൽ പറയുന്നു.

ബാറിലെ ചില ജൂനിയർ അംഗങ്ങളുടെ ഉദാസീന മനോഭാവം, മുതിർന്ന അഭിഭാഷകരോട് കാണിക്കുന്ന അനാദരവുള്ള പെരുമാറ്റം, കാഷ്വൽ ഡ്രസ്സിംഗ് രീതി, കോടതികളിലെ സബ്മിഷൻ എന്നിവയുമായി ബന്ധപ്പെട്ടാണ്  പ്രധാനമായ പരാതികൾ. ചില ജൂനിയർ അഭിഭാഷകർ ത്രീ-ഫോർത്ത്, സ്ലീവ് ലെസ് ബ്ലൗസ് എന്നിവ പോലുള്ള വസ്ത്രങ്ങൾ ധരിക്കുന്നു. ഇത് ഞങ്ങളുടെ തൊഴിലിന്റെ നിർബന്ധിത ഡ്രസ്സിംഗ് കോഡിനെ അനാദരിക്കുന്നതാണ്. നേരത്തെ തന്നെ ഇതിനായി നോട്ടീസ് നൽകിയിരുന്നു എന്നും ബാർ അസോസിയേഷൻ വ്യക്തമാക്കുന്നു.



ബാറിലെ മുതിർന്ന അഭിഭാഷകർ നിങ്ങളുടെ ഓഫീസുമായി ബന്ധപ്പെട്ട ജൂനിയർമാരോട് ഇക്കാര്യങ്ങൾ പറയണം. തൊഴിലിന്റെ അന്തസ്സ് നിലനിർത്തുന്നതിന് ശരിയായ യൂണിഫോം ധരിക്കാൻ ഉപദേശിക്കണം. നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ അവർക്കെതിരെ അച്ചടക്ക നടപടികൾ ആരംഭിക്കാൻ തീരുമാനിക്കുമെന്നും ബാർ അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു. ബാർ അസോസിയേഷൻ സെക്രട്ടറിയാണ് ഈ അസാധാരണ നോട്ടീസ് ഇറക്കിയത്.

സംസ്ഥാനത്ത് മണ്‍സൂണ്‍ ശക്തമായി; ഏറ്റവും കൂടുതല്‍ മഴ കാസര്‍കോട് ജില്ലയില്‍

മണ്‍സൂണ്‍ ആദ്യ മാസം പിന്നിട്ടതോടെ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായി തിരിച്ചെത്തി.ജൂലൈ മാസം ആദ്യ ആഴ്ച പിന്നിടുമ്പോൾ കാലവർഷം കൂടുതൽ ശക്തമായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിൽ ലഭിക്കേണ്ടതിനെക്കാൾ 63 ശതമാനത്തോളം അധിക മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. കാസർഗോഡ് കൂടുതൽ മഴ ലഭിച്ചപ്പോൾ തിരുവനന്തപുരത്താണ് കുറവ് മഴ പെയ്തത്. ജൂൺ 1 മുതൽ ജൂലൈ 7 വരെയുള്ള കണക്ക് പ്രകാരമാണെങ്കിൽ കേരളത്തിൽ ലഭിക്കേണ്ടതിനെക്കാൾ 33% കുറവ് മഴയാണ് പെയ്തത്. എന്നാൽ കഴിഞ്ഞ ഏഴ് ദിവസത്തെ സാഹചര്യം പരിശോധിച്ചാൽ. സാധാരണ ലഭിക്കേണ്ടത് 151.4 മില്ലീമീറ്റർ മഴ. എന്നാൽ ലഭിച്ചതാകട്ടെ 230.6 മില്ലീമീറ്റർ മഴയും. ശരാശരിയെക്കാൾ 60 ശതമാനത്തിന് മുകളിൽ മഴ ഈ ദിവസങ്ങളിൽ ലഭിച്ചു.

കഴിഞ്ഞ ഏഴ് ദിവസം ഏറ്റവും കൂടുതൽ ലഭിച്ചത് കാസറഗോഡ് ജില്ലയിലാണ്. 494.2 മില്ലീമീറ്റർ മഴ. കണ്ണൂർ 372.7 മില്ലീമീറ്ററും, വയനാട് 306.8 മില്ലീമീറ്ററും മഴ 7 ദിവസത്തിനിടെ ലഭിച്ചു. കാസർഗോഡ് ജില്ലയിൽ ആദ്യ 30 ദിവസം 478.3 മില്ലീ മീറ്റർ മഴ മാത്രം ലഭിച്ചപ്പോൾ തുടർന്നുള്ള ഏഴ് ദിവസത്തിൽ ലഭിച്ചതു 494.2 മില്ലീ മീറ്റർ മഴ.

ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിലാണ് -93.5 മില്ലീമീറ്റർ മഴ. പത്തനംതിട്ട യിൽ 108.8 മില്ലീമീറ്ററുമാണ് മഴ ലഭിച്ചത്. ജൂൺ അവസാനിക്കുമ്പോൾ 52% മഴക്കുറവായിരുന്ന സ്ഥാനത്ത് ഏഴ് ദിവസം കഴിഞ്ഞപ്പോൾ 33% ആയി കുറവ് മാറിയിട്ടുണ്ട്. മൺസൂൺ പാത്തിയും, പടിഞ്ഞാറൻ കാറ്റ് ശക്തമായതും കൂടതെ പശ്ചിമ ബംഗാളിനും മുകളിലായി ന്യുന മർദ്ദവുമാണ് മഴ ശക്തമാകാൻ കാരണം.
Published by:Rajesh V
First published: