ഇന്റർഫേസ് /വാർത്ത /Kerala / Smart Grow Irrigation മൊബൈൽ നിയന്ത്രിത പച്ചക്കറി തോട്ടവുമായി തിരുവനന്തപുരം നഗരസഭ

Smart Grow Irrigation മൊബൈൽ നിയന്ത്രിത പച്ചക്കറി തോട്ടവുമായി തിരുവനന്തപുരം നഗരസഭ

smart grow irrigation

smart grow irrigation

പ്ലേ സ്റ്റോറിൽ നിന്ന് സ്മാർട്ട് ഗ്രോ എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്ത് സമയം നിശ്ചയിച്ച് കഴിഞ്ഞാൽ പിന്നെ വിളവെടുപ്പു സമയം വരെ കൃഷി തോട്ടത്തിൽ വെള്ളം ലഭ്യമാക്കേണ്ട സമയം തിരഞ്ഞെടുക്കാം

  • Share this:

തിരുവനന്തപുരം നഗരസഭയുടെ മട്ടുപ്പാവിൽ ആരംഭിച്ച പച്ചക്കറി തോട്ടത്തിൽ ഇനി ആരും വെള്ളമൊഴിച്ച് പരിപാലിക്കേണ്ട.

സമയത്തിനനുസരിച്ച് ആവശ്യാനുസരണമുള്ള വെള്ളം ഓരോ ചെടികൾക്കും ലഭ്യമാവുന്ന മൊബൈൽ നിയന്ത്രിത പച്ചക്കറി തോട്ടമായി മാറിക്കഴിഞ്ഞു നഗരസഭയിലേത്.

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ ഓഫീസിൻറെ മട്ടുപ്പാവിൽ ആരംഭിച്ച പച്ചക്കറി തോട്ടത്തിൽ സ്മാർട്ട് ഗോ എന്ന മൊബൈൽ ഡ്രിപ്പ് ഇറിഗേഷൻ സംവിധാനം സജ്ജമാക്കിയത് സ്റ്റാർട്ട് അപ്പ് മിഷന് കീഴിലുള്ള ട്രോൺകാർട്ട് സൊല്യൂഷൻസ് എന്ന കമ്പനിയാണ്. പ്ലേ സ്റ്റോറിൽ നിന്ന് സ്മാർട്ട് ഗ്രോ എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഒരു തവണ സമയം നിശ്ചയിച്ച് കഴിഞ്ഞാൽ പിന്നെ  വിളവെടുപ്പു സമയം വരെ കൃഷി തോട്ടത്തിൽ വെള്ളം ലഭ്യമാക്കേണ്ട സമയം തിരഞ്ഞെടുക്കാം എന്നതാണ് സ്മാർട്ട് ഗ്രോയുടെ പ്രത്യേകത.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

TRENDING:Pinarayi | Veena: വീണയ്ക്കും മുഹമ്മദ് റിയാസിനും ആശംസകൾ അറിയിച്ച് രാഷ്ട്രീയ-സാമൂഹികരംഗത്തെ പ്രമുഖർ [NEWS]WhatsApp | ഒരേ സമയം നാല് ഫോണിൽ വരെ കാണാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് [NEWS]KSEB Bill | അധിക വൈദ്യുതി ബില്‍; കെഎസ്ഇബിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി [NEWS]

മട്ടുപ്പാവ് കൃഷിക്കാണ് ഈരീതി പ്രയോജനകരമാവുക. ജോലിത്തിരക്കുള്ളവർക്കു ഉപകാരപ്രദമായ സ്മാർട്ട് ഗ്രോ സംവിധാനം സ്ഥാപിക്കുന്നതിന് കൃഷി ഭവനുകൾ മുഖേന സബ്സിഡിലഭ്യമാണ്. ഓരോ ചെടിക്കും ആവശ്യമായ ജലാംശം നിർണ്ണയിക്കുന്ന സെൻസറുണ്ടെന്നതും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്. 150 മുതൽ 180 വരെ ചെടിച്ചട്ടികൾക്ക് വെള്ളമെത്തിക്കാവുന്ന സ്മാർട്ട് ഗ്രോ സ്മാർട്ട് ഇറിഗേഷൻ സിസ്റ്റത്തിന്റെ വില 15,000 രൂപയാണ്. ഈ പാക്കേജിനോടൊപ്പം 50 ഡിപ്പ് കിറ്റുകൾ ലഭ്യമാകുകയും ചെയ്യും.

First published:

Tags: Organic farming, Thiruvananthapuram coroporation, Vegetable farming