വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത്; ഒരു യുവതി കൂടി അറസ്റ്റില്‍

അറസ്റ്റിലായ അഡ്വ. ബിജുവിന്റെ സംഘത്തിലുള്ള ആളാണ് സിന്ധു

news18
Updated: July 9, 2019, 11:25 PM IST
വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത്; ഒരു യുവതി കൂടി അറസ്റ്റില്‍
gold sumggling carrier
  • News18
  • Last Updated: July 9, 2019, 11:25 PM IST
  • Share this:
തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഒരു യുവതികൂടി അറസ്റ്റിലായി. കഴക്കൂട്ടം സ്വദേശി സിന്ധുവിനെയാണ് ഡിആര്‍ഐ പിടികൂടിയത്. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ അഡ്വ. ബിജുവിന്റെ സംഘത്തിലുള്ള ആളാണ് സിന്ധു.

സിന്ധു തന്നെ നാല്‍പ്പതു കിലോയിലധികം സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് സൂചന. ബിജുവിനും സംഘത്തിനും ഒപ്പം നാല് തവണ സിന്ധു ദുബായില്‍ പോയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഓരോ തവണ ദുബായില്‍ പോയി വരുമ്പോഴും 10 കിലോയോളം സ്വര്‍ണം കടത്തുമെന്ന് സിന്ധു ഡിആര്‍ഐ യോട് പറഞ്ഞു.

Also Read: ഇരുചക്രവാഹനയാത്രികർക്ക് ഹെല്‍മറ്റ്; കാറിൽ പിന്‍സീറ്റിലുള്ളവർക്കും സീറ്റ്‌ബെല്‍റ്റ്; നിയമം കർശനമാക്കി സർക്കാർ

കേസില്‍ അറസ്റ്റിലായ അഡ്വ. ബിജുവും സംഘവും 100 കിലോയില്‍ അധികം സ്വര്‍ണം തിരുവനന്തപുരം വിമാന താവളം വഴി മാത്രം കടത്തിയിട്ടുണ്ട്. കൊച്ചിയില്‍ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ സിന്ധുവിനെ റിമാന്‍ഡ് ചെയ്തു.

കേസില്‍ മുഖ്യപ്രതിയായ കഴക്കൂട്ടം സ്വദേശി അഡ്വ. ബിജു, ഭാര്യ വിനീത രത്‌നകുമാരി, കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനില്‍കുമാര്‍, സെറീന ഷാജി എന്നിവരെ ഡിആര്‍ഐ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

First published: July 9, 2019, 11:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading