HOME /NEWS /Kerala / മെഡിക്കല്‍ കോളജിലെ കൃത്രിമ കാല്‍ മോഷണം; നടപടി ഇന്നുണ്ടായേക്കും

മെഡിക്കല്‍ കോളജിലെ കൃത്രിമ കാല്‍ മോഷണം; നടപടി ഇന്നുണ്ടായേക്കും

tvm medical college

tvm medical college

കൃത്രിമകാലുകള്‍ കടത്തുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ന്യൂസ് 18 പുറത്ത് വിട്ട വാര്‍ത്തയെ തുടര്‍ന്നാണ് നടപടി

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഫിസിക്കല്‍ മെഡിസിന്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ നിന്നും കൃത്രിമ കാല്‍ മോഷ്ടിച്ച് കടത്തിയ ജീവനക്കാരന് എതിരെ അച്ചടക്ക നടപടി ഇന്ന് ഉണ്ടായേക്കും. മെഡിക്കല്‍ കൊളേജ് പ്രിന്‍സിപ്പലിനും ആരോഗ്യ വകുപ്പിനും പ്രാധമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. കൃത്രിമ കാലുകള്‍ കടത്തുന്ന സ്റ്റോര്‍ ഓഫീസര്‍ രാജന്‍ കുറ്റം ചെയ്തതായി സെന്റര്‍ ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

    കൃത്രിമകാലുകള്‍ കടത്തുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ന്യൂസ് 18 പുറത്ത് വിട്ട വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. മെഡിക്കല്‍ കൊളേജ് പ്രിന്‍സിപ്പലിനെയും, സെന്റര്‍ ഡയറക്ടറെയും ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വിളിച്ചുവരുത്തി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

    Also Read: 'അസുഖമുണ്ടെങ്കില്‍ ചികിത്സിക്കണം'; കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതി

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    സ്റ്റോര്‍ ഓഫീസറായ രാജന്‍ ക്രമക്കേട് നടത്തിയെന്ന് തന്നെയാണ് സെന്റര്‍ ഡയറക്ടര്‍ പ്രാധമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. രാജനെതിരെ അച്ചടക്ക നടപടിയ്ക്ക് ശുപാര്‍ശ ചെയ്താണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതും. കൂടാതെ സെന്ററിലെ മുഴുവന്‍ സ്റ്റോക്കുകളും വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്..അടിയന്തര നടപടിയ്ക്ക് ആരോഗ്യമന്ത്രിയുടെ ഓഫീസും നിര്‍ദ്ദേശം നല്‍കി.

    ജീവനക്കാരനെതിരെ നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. അതേസമയം കൃത്രിമകാലുകള്‍ അല്ല, റെബ്ബര്‍ ഷീറ്റാണ് താന്‍ കൊണ്ട് പോയതെന്നായിരുന്നു രാജന്റെ വിശദീകരണം.

    First published:

    Tags: Medical college, Thiruvananthapuram medical college, Trivandrum medical college, തിരുവനന്തപുരം മെഡിക്കൽ കോളേജ്, മെഡിക്കൽ കോളേജ്