യുഎസ് പ്രസിഡന്റെ ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റിൽ ഗുരുതര പിഴവ്. ശ്രീലങ്കയിലെ ബോംബാക്രമണത്തിൽ മരിച്ച ആളുകൾക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് എഴുതിയ ട്വീറ്റിലാണ് പിഴവ് കടന്ന് കൂടിയത്. ആക്രമണത്തിൽ 138 മില്യൺ ആളുകൾ മരിച്ചെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ശ്രീലങ്കയിലെ ആകെ ജനസംഖ്യ പോലും 21 മില്യൺ മാത്രമാണെന്നിരിക്കെയാണ് ഇത്.
തെറ്റ് മനസ്സിലാക്കിയ ട്രംപ് ട്വീറ്റ് പിൻ വലിച്ചെങ്കിലും ഇത്ര ഗുരുതരമായ പിഴവ് വരുത്തിയതിനെതിരെ കനത്ത പ്രതിഷേധമുണ്ട്. ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടുകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ ബോംബാക്രമണത്തിൽ 200ലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. കൊളംബോയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലുമാണ് സ്ഫോടനങ്ങൾ നടന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.