• HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃപ്തി ദേശായി ഇന്ന് രാത്രിയിൽ മടങ്ങും; കർമസമിതി പ്രതിഷേധം അവസാനിപ്പിച്ചു

തൃപ്തി ദേശായി ഇന്ന് രാത്രിയിൽ മടങ്ങും; കർമസമിതി പ്രതിഷേധം അവസാനിപ്പിച്ചു

ശബരിമല ദർശനത്തിനായി സുരക്ഷ നൽകാനാകില്ലെന്ന കാര്യം കൊച്ചി ഡെപ്യൂട്ടി പോലീസ് കമീഷണർ തൃപ്ചിയെ അറിയിച്ചു. തിരിച്ചു പോകാനായി വിമാനത്താവളം വരെ സുരക്ഷ നൽകാമെന്നും തൃപ്തിയെ പോലീസ് അറിയിച്ചു

thripthi desai

thripthi desai

  • Last Updated :
  • Share this:
    കൊച്ചി: ശബരിമല ദർശനത്തിനെത്തിയ തൃപ്ചി ദേശായി ഇന്ന് രാത്രിയോടെ തിരികെപ്പോകും. തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ ഒരുക്കാനാകില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെയാണിത്. രാത്രി 12നുള്ള വിമാനത്തിൽ കൊച്ചിയിൽനിന്നാണ് തൃപ്തി ദേശായി തിരികെ പോകുന്നത്.

    ശബരിമല ദർശനത്തിനായി സുരക്ഷ നൽകാനാകില്ലെന്ന കാര്യം കൊച്ചി ഡെപ്യൂട്ടി പോലീസ് കമീഷണർ തൃപ്ചിയെ അറിയിച്ചു. തിരിച്ചു പോകാനായി വിമാനത്താവളം വരെ സുരക്ഷ നൽകാമെന്നും തൃപ്തിയെ പോലീസ് അറിയിച്ചു. തൃപ്തിയെയും സംഘത്തെയും പമ്പയിലേക്ക് കൊണ്ടു പോകില്ല എന്നറിയച്ചതിനെ തുടർന്ന് കർമ സമിതി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു.

    നേരത്തെ സംഘത്തിനു ഒപ്പമുണ്ടായിരുന്ന ബിന്ദു അമ്മിണിക്ക് നേരേ പ്രതിഷേധക്കാർ മുളക് സ്ര്പേ പ്രയോഗിച്ചിരുന്നു. ഹിന്ദു ഹെൽപ് ലൈൻ കോർഡിനേറ്റർ ശ്രീനാഥിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

    ഇന്ന് പുലർച്ചെയോടെയാണ് തൃപ്തി ദേശായി ശബരിമലയിലേക്ക് പോകാനായി കൊച്ചിയിലെത്തിയത്. ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് തൃപ്തി ദേശായി ഉൾപ്പെടുന്ന അഞ്ചംഗ സംഘം ശബരിമലയിലേക്ക് പോകാനായി കേരളത്തിൽ എത്തിയത്. തൃപ്തി പ്രശാന്ത് ദേശായി, ഹരിനാക്ഷി ബാൽവന്ത് കാംപ്ലെ, മീനാക്ഷി രാമചന്ദ്ര ഷിൻഡെ, ഛായ പന്ദുരാംഗ് ബിരാദർ, മനിഷ രാഹുൽ തോകാർ എന്നിവരും കേരളത്തിൽനിന്ന് ബിന്ദു അമ്മിണിയുമാണ് സംഘത്തിലുണ്ടായിരുന്നത്.
    First published: