കോതമംഗലം പെട്രോള്‍ പമ്പില്‍ തട്ടിപ്പെന്നത് വ്യാജപ്രചരണം; വീഡിയോ വ്യാജമെന്ന് ഉദ്യോഗസ്ഥരുടെ സ്ഥിരീകരണം

വീഡിയോ ചിത്രീകരിച്ചതും പ്രചരിപ്പിച്ചതും ആസൂത്രിതമാണെന്ന് പമ്പുടമ

news18
Updated: July 11, 2019, 4:00 PM IST
കോതമംഗലം പെട്രോള്‍ പമ്പില്‍ തട്ടിപ്പെന്നത് വ്യാജപ്രചരണം; വീഡിയോ വ്യാജമെന്ന് ഉദ്യോഗസ്ഥരുടെ സ്ഥിരീകരണം
News 18
  • News18
  • Last Updated: July 11, 2019, 4:00 PM IST
  • Share this:
കൊച്ചി: കോതമംഗലം പെട്രോള്‍ പമ്പിലെ തട്ടിപ്പ് പിടികൂടിയെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്ന പ്രചരണം തെറ്റെന്ന് സ്ഥിരീകരണം. പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് പൊലീസിന്റെയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടന്ന പരിശോധനയിലാണ് വ്യക്തമായത്. വീഡിയോ ചിത്രീകരിച്ചതും പ്രചരിപ്പിച്ചതും ആസൂത്രിതമാണെന്ന് പമ്പുടമ എസ് വിശ്വനാഥനും പറഞ്ഞു.

കന്നാസില്‍ പെട്രോള്‍ വാങ്ങനെത്തിയ യുവാക്കളായിരുന്നു പമ്പില്‍ സംഘര്‍ഷമുണ്ടാക്കുകയും വീഡിയോ എടുക്കുകയും ചെയ്തത്. കന്നാസില്‍ നല്‍കിയ പെട്രോള്‍ അളവില്‍ കുറവാണെന്ന് പറഞ്ഞായിരുന്നു പ്രതിഷേധവും പ്രചരണവും. പമ്പിലെ ജീവനക്കാരന്‍ കുറ്റസമ്മതം നടത്തുന്നതും ഒടുവില്‍ ക്ഷമ ചോദിക്കുകയും ചെയ്യുന്ന രീതിയിലാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

Also Read: സർട്ടിഫിക്കറ്റ് കിട്ടാൻ മറ്റൊരു വിവാഹം കഴിക്കണമെന്ന് ജീവനക്കാർ: സബ് രജിസ്ട്രാർ അടക്കം നാലു ജീവനക്കാർക്ക് സസ്‌പെൻഷൻ

എന്നാല്‍ അളവില്‍ കുറവാണെന്ന് ആരോപിക്കപ്പെട്ട കന്നാസിലെ പെട്രോള്‍ പിന്നീട് പൊലീസിന്റെ സാന്നിധ്യത്തില്‍ അളന്ന് നോക്കി കൃത്യത ഉറപ്പുവരുത്തിയിരുന്നു. ഈ ഭാഗം ഉള്‍പ്പെടുത്താതെയാണ് വീഡിയോ പ്രചരിക്കുന്നത്. ചിലര്‍ ഇതു തുറന്നുകാട്ടി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നെങ്കിലും വീഡിയോ പ്രചരിച്ചതുപോലെയുള്ള പ്രതികരണം ലഭിച്ചിരുന്നില്ല.

തട്ടിപ്പ് നടന്നെന്ന് ആരോപിച്ച പമ്പില്‍ ഭാരത് പെട്രോളിയം കമ്പനി, ലീഗല്‍ മെട്രോളജി, ലൈസന്‍സ്ഡ് അധികാരികള്‍, മെഷീന്‍ നിര്‍മാതാക്കള്‍ എന്നിവയുടെ ഉന്നതതല ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയെങ്കിസും. ക്രമവിരുദ്ധമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

First published: July 11, 2019, 4:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading