COVID 19 | ഡൽഹി, ചെന്നൈ നഗരങ്ങളെ പോലെ തിരുവനന്തപുരത്തേയും ആക്കാൻ ശ്രമം നടക്കുന്നോ; സംശയമുന്നയിച്ച് മന്ത്രി‌

കോവിഡിന്റെ പശ്ചാത്തലത്തിലാണ് സമരങ്ങൾ നടത്തുന്നതെന്ന് നേതാക്കൻമാർ ആലോചിക്കണമെന്നും കടകംപള്ളി ഓർമ്മിപ്പിച്ചു.

News18 Malayalam | news18-malayalam
Updated: June 20, 2020, 2:54 PM IST
COVID 19 | ഡൽഹി, ചെന്നൈ നഗരങ്ങളെ പോലെ തിരുവനന്തപുരത്തേയും ആക്കാൻ ശ്രമം നടക്കുന്നോ; സംശയമുന്നയിച്ച് മന്ത്രി‌
കടകംപള്ളി സുരേന്ദ്രൻ
  • Share this:
തിരുവനന്തപുരം: രോഗ വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്ത ഡൽഹി, ചെന്നൈ നഗരങ്ങളെപ്പോലെ തിരുവനന്തപുരത്തെയും ആക്കാൻ ശ്രമം നടക്കുന്നോയെന്ന സംശയമുന്നയിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴിഞ്ഞ ദിവസങ്ങളിലെ ചിലരുടെ പ്രവ‍ൃത്തികൾ ചൂണ്ടിക്കാട്ടിയാണ് മന്ത്രി സംശയമുന്നയിച്ചത്.

കോവിഡിന്റെ പശ്ചാത്തലത്തിലാണ് സമരങ്ങൾ നടത്തുന്നതെന്ന് നേതാക്കൻമാർ ആലോചിക്കണമെന്നും കടകംപള്ളി ഓർമ്മിപ്പിച്ചു. നിലവിൽ ജില്ലയിലെ സ്ഥിതി നിയന്ത്രണവിധേയമാണ്. പരിശോധനകളും നിയന്ത്രണങ്ങളും കൂടുതൽ കർശനമാക്കും.

നഗരത്തിലേക്കുള്ള ചില വഴികൾ അടയ്ക്കും. കാലടി,  ആറ്റുകാൽ, മണക്കാട് ചിറമുക്ക് - കാലടി റോഡ്, ഐരാണിമുട്ടം എന്നിവിടങ്ങളെ കണ്ടയ്ൻമെന്റ് സോണുകളാക്കി. എന്നാൽ നഗരം പൂര്‍ണ്ണമായി കണ്ടെയ്ൻമെന്റ് സോണാക്കേണ്ട സാഹചര്യമില്ല. രോഗം സ്ഥിരീകരിച്ച മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ സമ്പർക്ക പട്ടിക വലുതാണെന്നും മന്ത്രി അവലോകന യോഗത്തിന് ശേഷം പറഞ്ഞു.
TRENDING:'വൈറസിനെ അതിജീവിക്കാം; വിശപ്പിനെ പറ്റില്ല': കുടുംബം പുലർത്താൻ കോവിഡ് രോഗികളുടെ സംസ്കാരചടങ്ങ് ഏറ്റെടുത്ത് യുവാവ് [NEWS] 'Zindagi Na Milegi Dobara'; ബോളിവുഡ് യുക്തിയിൽ കേവലം പ്രണയകഥ മാത്രം: അഭയ് ഡിയോൾ [NEWS]ഇൻ ടു ദി വൈൽഡ് 'ബസ്' അലാസ്കയിൽ നിന്ന് പറത്തി; ഇനി അജ്ഞാത സ്ഥലത്ത് [NEWS]
അതേസമയം തലസ്ഥാന നഗരത്തിലെ സമരങ്ങൾ നിരോധിക്കണമെന്ന് സ്പെഷ്യൽ ബ്രാഞ്ച് സർക്കാരിന് റിപ്പോർട്ട് നൽകി. ഉറവിടം അറിയാത്ത കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് നൽകിയത്.

മറ്റു ജില്ലകളിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ഉള്ളവർ പോലും നഗരത്തിലെ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സമരങ്ങളിൽ പങ്കെടുക്കുന്നവരെ മുഴുവൻ തിരിച്ചറിയാൻ കഴിയില്ലെന്നും ഇത് അപകടകരമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഷോപ്പിംഗ് മാളുകൾക്കും ഓട്ടോ ടാക്സി സർവീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
First published: June 20, 2020, 2:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading