• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയത്ത് ആശങ്ക സൃഷ്ടിച്ച് കൊമ്പന്റെ പരാക്രമം; ലോറി കുത്തി തകർത്തു; വൈദ്യുതി ലൈൻ വലിച്ചു പൊട്ടിച്ചു

കോട്ടയത്ത് ആശങ്ക സൃഷ്ടിച്ച് കൊമ്പന്റെ പരാക്രമം; ലോറി കുത്തി തകർത്തു; വൈദ്യുതി ലൈൻ വലിച്ചു പൊട്ടിച്ചു

വാഴപ്പള്ളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. വാഹനത്തിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന ആന ലോറിയുടെ കൈവരികൾ കുത്തിമറിച്ചു

  • Share this:

    കോട്ടയം: ചങ്ങനാശേരിയിൽ ഉത്സവത്തിന് കൊണ്ടുപോയ ശേഷം വാഹനത്തില്‍ നിന്നിറക്കുന്നതിനിടെ ആന ഇടഞ്ഞു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയെ തളക്കാനായത്. വാഴപ്പള്ളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. ബുധനാഴ്ച രാത്രി 10 മണിയോടെ ചങ്ങനാശേരി തുരുത്തി ഈശാനത്തുകാവ് ക്ഷേത്രത്തിനു സമീപമാണ് സംഭവം.

    ആന ഇടഞ്ഞതോടെ മണിക്കൂറുകളായി എം സി റോഡിൽ തുരുത്തി ഭാഗത്ത് ഗതാഗതം സ്തംഭിച്ചിരുന്നു. തുരുത്തിയിലെ ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ പുരയിടത്തിൽ കെട്ടാൻ എത്തിക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. വാഹനത്തിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന ആന ലോറിയുടെ കൈവരികൾ കുത്തിമറിച്ച ശേഷം ലോറിയും കുത്തി തകർത്തു.

    Also Read-തിരുവനന്തപുരം കല്ലമ്പലത്ത് ബസ് കാത്ത് നിന്നവര്‍ക്കിടയിലേക്ക് കാർ പാഞ്ഞുകയറി; വിദ്യാർത്ഥിനി മരിച്ചു

    തുമ്പികൈ കൊണ്ട് സമീപത്തെ വൈദ്യുതി ലൈൻ വലിച്ചു പൊട്ടിച്ചതോടെ പ്രദേശം പൂർണമായി ഇരുട്ടിലായി. ഇടഞ്ഞതിനാൽ ആനയുടെ സമീപത്തേക്ക് പാപ്പാൻമാർക്ക് പോകുന്നതിനും പ്രയാസം നേരിട്ടു. രാത്രി ഏറെ വൈകി വെറ്റിനറി വിഭാഗം അധികൃതർ എത്തി മയക്കു വെടിവെക്കുകയായിരുന്നു.

    Published by:Jayesh Krishnan
    First published: