• HOME
 • »
 • NEWS
 • »
 • kerala
 • »
 • Shocking| പന്ത്രണ്ടു വയസ്സുകാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു

Shocking| പന്ത്രണ്ടു വയസ്സുകാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു

80 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ അത്യാസന നിലയിൽ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കോട്ടയം (Kottayam) പാമ്പാടിയിൽ (Pampady) 12 വയസ്സുകാരൻ സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു. കോട്ടയം പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പിൽ സ്വദേശിയായ കുട്ടിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മാതാപിതാക്കളോട് പിണങ്ങി വീട്ടിലിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

  Also Read- Accident| കണ്ണൂരില്‍ ഓട്ടോറിക്ഷയിൽ കാറിടിച്ച് രണ്ട് മരണം; ഒരു കുട്ടിക്ക് പരിക്കേറ്റു

  പാമ്പാടിയിലെ ഒരു സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

  Also Read- Accident| ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം; മൂന്നുപേർക്ക് പരിക്ക്; അപകടത്തിൽപെട്ടത് മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയവർ

  (ശ്രദ്ധയും പരിരക്ഷയും ആവശ്യമുള്ളവരാണ് കുട്ടികൾ. അവരുൾപ്പെടുന്ന കേസുകളിൽ അവരുടെ ചിത്രമോ അവരെ തിരിച്ചറിയുന്ന വിവരങ്ങളോ കൊടുക്കുന്നത് ബാലനീതി നിയമം 74 വകുപ്പ് പ്രകാരം ശിക്ഷാർഹമായതിനാൽ അത്തരം വിവരങ്ങൾ വാർത്തയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു)

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

  മീൻകറി കഴിച്ചവർക്ക് വയറുവേദന; പച്ചമീൻ കഴിച്ച് പൂച്ച ചത്തു; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

  ഇടുക്കി നെടുങ്കണ്ടത്ത് മീൻകറി കഴിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ട സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ ഇടപെടൽ. പരാതിയിൽ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി. നെടുങ്കണ്ടം തൂക്കുപാലത്ത് വിൽപ്പന നടത്തിയ മീൻ കറിവെച്ച് കഴിച്ചവർക്ക് വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. കൂടാതെ ഇവിടെ നിന്നുള്ള പച്ച മീൻ കഴിച്ച് പൂച്ചകൾ ചത്തതായും ആരോഗ്യമന്ത്രിക്ക് ലഭിച്ച പരാതിയിലുണ്ട്.

  മന്ത്രിയുടെ നിര്‍ദേശം ലഭിച്ചയുടൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നുതന്നെ പ്രദേശത്ത് പരിശോധന നടത്തി സാംപിള്‍ ശേഖരിക്കും. മീന്‍ കേടാകാതിരിക്കാന്‍ എന്തെങ്കിലും മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണണെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.

  കഴിഞ്ഞ ദിവസമാണ് തൂക്കുപാലത്ത് മീന്‍കറി കഴിച്ചവര്‍ക്ക് വയറു വേദന ഉണ്ടായത്. ടൗണിലെ ചില ഫിഷ് സ്റ്റാളുകളിൽനിന്ന് മീന്‍ വാങ്ങി കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. മീന്‍കറി കഴിച്ച പല കുട്ടികളും വയറുവേദനയെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. പ്രദേശത്ത് ലഭിച്ച പച്ചമീന്‍ കഴിച്ച്‌ പൂച്ചകള്‍ ചാകുന്നതായും നിരവധി പേര്‍ക്ക് വിവിധ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതായും ആരോഗ്യമന്ത്രിക്ക് ലഭിച്ച പരാതിയിലുണ്ട്.
  Published by:Rajesh V
  First published: