• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrikkakara By-Election | ട്വന്‍റി 20, എഎപി വോട്ടുകള്‍ ഇത്തവണ എല്‍ഡിഎഫിലേക്ക് വരും; മന്ത്രി പി.രാജീവ്

Thrikkakara By-Election | ട്വന്‍റി 20, എഎപി വോട്ടുകള്‍ ഇത്തവണ എല്‍ഡിഎഫിലേക്ക് വരും; മന്ത്രി പി.രാജീവ്

തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടി മത്സരിക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെ ട്വന്റി ട്വന്റിയും തെരഞ്ഞെടുപ്പില്‍  നിന്ന് പിന്മാറിയിരുന്നു

  • Share this:
    കൊച്ചി: കഴിഞ്ഞ തവണ ആംആദ്മി പാര്‍ട്ടിക്കും (Aam Aadmi Party) ട്വന്റി ട്വന്റിക്കും (Twenty 20) വോട്ട് ചെയ്ത ജനങ്ങൾ ഇത്തവണ എൽഡിഎഫിന് (LDF) വോട്ട് ചെയ്യുമെന്ന് മന്ത്രി പി. രാജീവ് (P.Rajeev) പ്രൊഫഷണലുകൾ രാഷ്ട്രീയത്തിലെത്തണമെന്ന് വിചാരിക്കുന്ന ഒരു വിഭാ​ഗം വോട്ടർമാർ തൃക്കാക്കരയിലുണ്ട്. ഡോ. ജോ ജോസഫ് അല്ലാതെ എൽഡിഎഫിന് മറ്റൊരു ഓപ്ഷൻ തൃക്കാക്കരയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടി മത്സരിക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെ ട്വന്റി ട്വന്റിയും തെരഞ്ഞെടുപ്പില്‍  നിന്ന് പിന്മാറിയിരുന്നു. രാഷ്ട്രീയപരമായി പ്രധാന്യമില്ലാത്ത തെരഞ്ഞെടുപ്പായതിനാലാണ് പിന്മാറുന്നതെന്ന് ട്വന്‍റി 20 നേതാവ് സാബു ജേക്കബ് പറഞ്ഞിരുന്നു.

    കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്‍റി 20 സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ടെറി തോമസിന് തൃക്കാക്കരയില്‍ കിട്ടിയത് 13773 വോട്ടാണ്. പൊതു തെരഞ്ഞെടുപ്പിലെ സാഹചര്യം ഇപ്പോഴില്ലെങ്കിലും രണ്ട് പാര്‍ട്ടികള്‍ക്കുമായി മണ്ഡലത്തിലുളളത് നിര്‍ണ്ണായക വോട്ടുകള്‍ തന്നെ. ഈ വോട്ടുകൾ തങ്ങൾക്കനുകൂലമായി മാറുമെന്ന അവകാശവാദമാണ് മൂന്ന് മുന്നണികളും ഉന്നയിക്കുന്നത്.

    Also Read- തൃക്കാക്കര സ്ഥാനാർത്ഥി നിർണയത്തിൽ സഭയെ വലിച്ചിഴയ്ക്കരുത്; സഭ രാഷ്ട്രീയത്തിൽ ഇടപെടാറില്ല: ഇപി ജയരാജൻ

    അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫും യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന്‍ നാളെ പത്രിക സമര്‍പ്പിക്കും. ജോ ജോസഫിന് കെട്ടിവെക്കാനുള്ള പണം പ്രമുഖ ഹൃദയാരോഗ്യ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ് നൽകിയത്.സിപിഎം ജില്ല സെക്രട്ടറി സി എൻ മോഹനൻ, സിപിഐ ജില്ല സെക്രട്ടറി പി രാജു, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി തുടങ്ങിയവർ സ്ഥനാർഥിയെ അനുഗമിച്ചു. കാക്കനാട് കളക്ടറേറ്റിലെ ഉപതെരഞ്ഞെടുപ്പ് വരണാധികാരി മുമ്പാകെ പകല്‍ 11നാണ് പത്രിക സമര്‍പ്പിച്ചത്.

    ഹൈബി ഈഡൻ എം പി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജെബി മേത്തർ എംപി തുടങ്ങിയ ജില്ലയിലെ നേതാക്കള്‍ക്കൊപ്പമെത്തിയാണ് ഉമാതോമസ് നാമനിർദേശ പത്രിക സമർപ്പിച്ചത്. എറണാകുളം കളക്ടറേറ്റിലെ വരണാധികാരിക്ക് മുമ്പാകെ 12 മണിയോടെയാണ് പത്രിക സമർപ്പിച്ചത്. നാല് സെറ്റ് നാമനിർദേശ പത്രികകളാണ് ഉമ സമർപ്പിച്ചത്.

    Also Read- 'സഭയുടെ പേര് വലിച്ചിഴച്ചതും ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതും മന്ത്രി പി രാജീവ്'; വി ഡി സതീശന്‍

    അലങ്കരിച്ച സൈക്കിൾ റിക്ഷയിൽ പ്രകടനമായിട്ടാണ് ഉമ തോമസ് നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. ഇന്ധന വില വർധനവിൽ പ്രതിഷേധ സൂചകമായാണ് ഉമയും സംഘവും സൈക്കിൾ റിക്ഷയിലെത്തിയത്. വ്യാഴാഴ്ചയാണ് പത്രികകളുടെ സൂക്ഷമപരിശോധന നടക്കുക.മേയ് 31നാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണൽ.

    ഇരുമുന്നണികളിലെയും സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചതോടെ തൃക്കാക്കരയിൽ പ്രചാരണം ചൂട് പിടിച്ചിരിക്കുകയാണ്.പ്രചാരണത്തിന് ആദ്യഘട്ടം പിന്നിടുമ്പോൾ വലിയ വിജയ പ്രതീക്ഷയിലാണ് ഉമ തോമസും യുഡിഎഫും. തൃക്കാക്കര എം എൽ എയായിരുന്ന പി ടി തോമസിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റ് ആണെങ്കിൽ കൂടി ഈ ഉപതിരഞ്ഞെടുപ്പ് വിജയിച്ചാൽ നിയമസഭയിൽ എൽ ഡി എഫിന് നൂറ് സീറ്റുകൾ തികയ്ക്കാനാകും.
    Published by:Arun krishna
    First published: