• HOME
  • »
  • NEWS
  • »
  • kerala
  • »
  • കിഴക്കമ്പലത്തെ ദീപുവിന്റെ കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് Twenty 20

കിഴക്കമ്പലത്തെ ദീപുവിന്റെ കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് Twenty 20

കുടുംബത്തിന് ട്വന്റി 20 സംരക്ഷണം നൽകുമെന്ന് സാബു ജേക്കബ്

  • Last Updated :
  • Share this:
കൊച്ചി: കിഴക്കമ്പലത്ത് (Kizhakkambalam)  കൊല്ലപ്പെട്ട ദീപുവിന്റെ കൊലപാതകത്തിൽ (Deepu's Murder)  സിബിഐ അന്വേഷണം (CBI probe) ആവശ്യപ്പെട്ട് ട്വന്റി 20 (Twenty 20). പൊലീസിന്റെ അന്വേഷണത്തിൽ നീതി ലഭിക്കില്ലെന്ന് ട്വന്റി20 ചീഫ് കോ ഓർഡിനേറ്റർ സാബു എം ജേക്കബ് (Sabu Jacob) പറഞ്ഞു. ദീപുവിന്റെ കുടുംബം അനാഥമാവില്ല. ഇവർക്ക് ട്വന്റി20 സംരക്ഷണം ഒരുക്കുമെന്നും സാബു എം ജേക്കബ് പറഞ്ഞു.

ദീപുവിന്റെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കപ്പെടുകയാണ് എന്നാണ് ട്വന്റി20യുടെ ആരോപണം. മരണകാരണം കരൾ രോഗം ആണെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നു. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതായും ട്വന്റി 20 ആരോപിച്ചു. കൊലപാതകത്തിനു പിന്നിൽ കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനാണ്. അതുകൊണ്ട് പൊലീസ് അന്വേഷണത്തിൽ സത്യം പുറത്തു വരില്ല എന്നാണ് ട്വന്റി 20 യുടെ നിലപാട്.

Related News- Deepu Death | കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് സംസ്‌കാരചടങ്ങ് നടത്തി; സാബു എം ജേക്കബ് ഉള്‍പ്പെടെ 30 പേര്‍ക്കെതിരെ കേസ്

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് സംസ്കാരചടങ്ങ് നടത്തിയതിന്  ട്വന്റി20 ചീഫ്  കോഡിനേറ്റർ  സാബു എം ജേക്കബ് ഉൾപ്പെടെ 30 പേർക്കെതിരെ  പൊലീസ് കേസെടുത്തു. കുന്നത്തുനാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സംസ്കാര ചടങ്ങുകൾ നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പരമാവധി 50 പേർക്ക് വരെയാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി. ഇതുപ്രകാരം ദീപുവിന്റെ സംസ്കാര ചടങ്ങ് നടത്തണം എന്നാവശ്യപ്പെട്ട് കുന്നത്തുനാട് പൊലീസ് നോട്ടീസ് നൽകിയിരുന്നു.

എന്നാൽ സംസ്കാര ചടങ്ങുകളിൽ പ്രോട്ടോകോൾ ലംഘിക്കപ്പെട്ടു. ദീപുവിന്റെ സംസ്കാരത്തിനായി നൂറുകണക്കിന് പ്രവർത്തകരാണ് എത്തിയത്. സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയവർ എന്ന നിലയിലാണ് ട്വന്റി20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരിക്കുന്നത്. 30 പേർക്കെതിരെ നിലവിൽ കേസെടുത്തു. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ പേർക്കെതിരെ കേസെടുക്കും. സംസ്കാര ചടങ്ങിൽ പങ്കെടുത്ത ആയിരംപേരെ പേർക്കെതിരെ കേസ് എടുക്കുമെന്ന് കുന്നത്തുനാട് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Related News- Deepu Death | ട്വന്‍റി 20 പ്രവര്‍ത്തകന്‍ ദീപുവിന്‍റെ മരണത്തില്‍ 4 സി.പി.എം. പ്രവർത്തകർക്കെതിരെ കൊലക്കുറ്റം

കിഴക്കമ്പലത്തെ ട്വന്റി 20 നഗറിൽ ആയിരുന്നു ദീപുവിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചത്. ഇവിടെയാണ് ട്വന്റി 20 പ്രവർത്തകർ കൂട്ടത്തോടെ എത്തിയത്. കിഴക്കമ്പലത്ത് പുറമേ കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ എന്നീ പഞ്ചായത്തുകളും ട്വന്റി 20 ആണ് ഭരിക്കുന്നത്. ഇവിടെ നിന്നുള്ള ട്വന്റി 20 യുടെ വാർഡ് മെമ്പർമാരും പ്രവർത്തകരും ദീപുവിന് അന്തിമോപചാരമർപ്പിക്കാൻ കിഴക്കമ്പലത്ത് എത്തിയിരുന്നു. ദീപുവിന്റെ കാവുങ്ങൽ പറമ്പിലുള്ള വീട്ടിലും നൂറുകണക്കിന് പേരാണ് എത്തിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ ദീപുവിന്റെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചിരുന്നു.

കഴിഞ്ഞ പന്ത്രണ്ടാം തീയതി ആണ് ലൈറ്റ് അണയ്ക്കൽ സമരത്തെ തുടർന്ന് ദീപുവിനെ സിപിഎം പ്രവർത്തകർ അക്രമിച്ചത്. സിപിഎം പ്രവർത്തകരുടെ മർദ്ദനം ആണ് മരണകാരണമെന്നാണ് ട്വന്റി20 ആരോപിക്കുന്നത്. എന്നാൽ ദീപു കരൾ രോഗി ആയിരുന്നുവെന്നാണ് സിപഎം ആരോപിക്കുന്നത്. കരൾരോഗത്തെ തുടർന്ന് ഉണ്ടായ മരണം കൊലപാതകം ആക്കി വരുത്തിത്തീർക്കാനാണ്  ട്വന്റി 20  ശ്രമിക്കുന്നതെന്നും സിപിഎം ആരോപിക്കുന്നു.
Published by:Rajesh V
First published: