നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കിഴക്കമ്പലത്തെ ട്വന്റി 20 അല്ല, ചെല്ലാനത്തെ ട്വന്റി 20; പഞ്ചായത്ത് ഭരണം നിശ്ചയിക്കുന്ന നിർണായക ശക്തി

    കിഴക്കമ്പലത്തെ ട്വന്റി 20 അല്ല, ചെല്ലാനത്തെ ട്വന്റി 20; പഞ്ചായത്ത് ഭരണം നിശ്ചയിക്കുന്ന നിർണായക ശക്തി

    ചെല്ലാനം പഞ്ചായത്തിലെ 21 വാർഡുകളിൽ എട്ട് സീറ്റുകളിൽ  വിജയം നേടാനും  ഇവർക്ക് കഴിഞ്ഞു. ചെല്ലാനം പഞ്ചായത്ത് ആര് ഭരിക്കും എന്നത് ഇനി ട്വൻറി 20 കൂടി ചേർന്ന് തീരുമാനിക്കും.

    chellanam twenty20

    chellanam twenty20

    • Share this:
      കൊച്ചി. ട്വൻറി 20 കൂട്ടായ്മ എന്ന് കേൾക്കുമ്പോൾ  ആദ്യം ഓർമ്മയിൽ വരിക  കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനി  ഉണ്ടാക്കിയെടുത്ത ജനകീയ കൂട്ടായ്മയാണ് . ഇന്ന് ട്വൻറി20 എന്ന പേരിൽ തന്നെ  സംസ്ഥാനത്ത് പലയിടത്തും  ഇതേ മോഡൽ കൂട്ടായ്മകൾ രൂപം എടുത്തിട്ടുണ്ട്. എറണാകുളം ജില്ലയിലെ ചെല്ലാനത്ത്  ഇതേ രീതിയിൽ രൂപമെടുത്ത ചെല്ലാനം ട്വൻറി20 വലിയ വിജയമാണ് ആണ് കന്നിയങ്കത്തിൽ നേടിയത്. ചെല്ലാനം പഞ്ചായത്തിലെ 21 വാർഡുകളിൽ എട്ട് സീറ്റുകളിൽ  വിജയം നേടാനും  ഇവർക്ക് കഴിഞ്ഞു. ചെല്ലാനം പഞ്ചായത്ത് ആര് ഭരിക്കും എന്നത് ഇനി ട്വൻറി 20 കൂടി ചേർന്ന് തീരുമാനിക്കും.

      ചെല്ലാനത്തെ  ഏറ്റവും വലിയ പ്രശ്നം  ആയ  കടൽക്ഷോഭം നേരിടുന്നതിൽ  നാളിതുവരെയായിട്ടും  യാതൊരുവിധ നടപടികളും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ജനകീയകൂട്ടായ്മ രൂപമെടുക്കുന്നത്. കിഴക്കമ്പലത്തെ പോലെ പിന്തുണയ്ക്കാൻ  വൻകിടകമ്പനികളോ  കോർപ്പറേറ്റുകളോ ഉണ്ടായില്ല. മത്സ്യത്തൊഴിലാളികളും  ദിവസക്കൂലി ക്കാരായ തൊഴിലാളികളും  വിദ്യാർത്ഥികളും  വീട്ടമ്മമാരും ചേരുന്ന ജനത  ഈ കൂട്ടായ്മയിൽ പങ്കാളികളായി .സാമൂഹ്യ പ്രവർത്തകനായ പവിഴം ബിജുവാണ്  കൂട്ടായ്മയുടെ പ്രസിഡൻറ് . ഒപ്പം പിന്തുണയ്ക്കാൻ നിരവധി പേരും എത്തി .



      ഓരോ വാർഡുകൾ കേന്ദ്രീകരിച്ചും  വാട്ട്സപ്പ് കൂട്ടായ്മകൾ തുടങ്ങുകയും ഈ കൂട്ടായ്മയോട് അവരുടെ ജനകീയ വിഷയങ്ങൾ മുന്നോട്ടു വയ്ക്കുവാൻ  നിർദ്ദേശിക്കുകയും ചെയ്തു . തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് തന്നെയായിരുന്നു പ്രവർത്തനം . ഓരോ വാർഡിലും  മത്സരിക്കുവാൻ അഞ്ചുപേരുടെ പട്ടിക  തയ്യാറാക്കുകയും അവരിൽനിന്ന് ഒരാളെ  തിരഞ്ഞെടുക്കാൻ വാർഡിലുള്ളവരെ തന്നെ  ചുമതലപ്പെടുത്തുകയും ചെയ്തു. തികച്ചും ജനാധിപത്യപരമായി തന്നെ  സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കൽ പൂർത്തിയാക്കി . ഇതു തന്നെയായിരുന്നു ചെല്ലാനത്തെ  വിജയത്തിൻറെ രഹസ്യവും . ഇടത് വലത് മുന്നണികളെ  എട്ടു സീറ്റുകളിൽ തറപറ്റിക്കാൻ ട്വൻറി 20 കഴിഞ്ഞു.  അത്രയും സീറ്റുകളിൽ തന്നെ മികച്ച പ്രകടനവുമായി രണ്ടാമത് എത്തുകയും ചെയ്തു.  അക്ഷരാർത്ഥത്തിൽ  വലിയ വിജയമാണ്  ഈ കൂട്ടായ്മ  പഞ്ചായത്തിൽ ഒന്നാകെ നേടിയെടുത്തത്.

      ചെല്ലാനത്ത്കാരുടെ ദുരിതം ആയ കടൽക്ഷോഭത്തിന്  ശാശ്വതമായ പരിഹാരം ഉണ്ടാക്കാനുള്ള നടപടികൾ നേടിയെടുക്കുക എന്ന ഒറ്റ ലക്ഷ്യമാണ് കൂട്ടായ്മയ്ക്ക് മുന്നിലുള്ളത് . അത് തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് ആണ് തീരദേശത്തെ ജനങ്ങൾ ഒന്നടങ്കം ട്വൻറി20 ക്ക് പിന്തുണ പ്രഖ്യാപിച്ചതും.



      വലിയ സൗജന്യം നൽകുന്ന കോർപ്പറേറ്റുകൾ ഇല്ലെങ്കിൽ കൂടിയും  ജനകീയ ആവശ്യങ്ങൾക്കുവേണ്ടി ഉറച്ചുനിൽക്കുന്ന  ഒരു കൂട്ടായ്മ ഉണ്ടെങ്കിൽ  അതിനൊപ്പം ജനങ്ങളും ഉണ്ടാകുമെന്ന് തെളിയിക്കുകയാണ് ചെല്ലാനത്തെ ട്വൻറി20 വിജയം.
      Published by:Anuraj GR
      First published:
      )}