തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ (Thrikkakara By-Election ) മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ട്വന്റി 20 . ആംആദ്മി പാര്‍ട്ടി തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വന്റി 20യും നിലപാട് അറിയിച്ചത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്ന ഘട്ടത്തില്‍ മുന്നണികള്‍ക്കെതിരെ ആംആദ്മി-ട്വന്റി 20 സംയുക്ത സ്ഥാനാര്‍ത്ഥി തൃക്കാക്കരയില്‍ മത്സരിക്കുമെന്ന് സൂചനയുണ്ടായിരുന്നു.
'സംസ്ഥാന ഭരണത്തെ നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പല്ല തൃക്കാക്കരയില്‍ നടക്കുന്നത്. രാഷ്ട്രീയമായി ഒട്ടും പ്രധാന്യമില്ലാത്ത ഉപതെരഞ്ഞെടുപ്പിന്റെ മത്സര രംഗത്ത് നിന്നും വിട്ടു നില്‍ക്കാനും സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഇരു പാര്‍ട്ടികളുടേയും തീരുമാനം. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള് ഈ മാസം 15 ന് കൊച്ചിയിലെത്തുന്നുണ്ട്'. അന്ന് വൈകിട്ട് കിഴക്കമ്പലത്ത് നടക്കുന്ന മഹാസമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കാണ് ഈ അവസരത്തില്‍ ട്വന്റി ട്വന്റിയും ആം ആദ്മിയും പ്രധാന്യം നല്‍കുന്നതെന്നും ഇരു പാര്‍ട്ടികളും അറിയിച്ചു.
ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാലും ഒരേഒരു സീറ്റുകൊണ്ട് സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമൊന്നും വരുത്താന്‍ സാധിക്കില്ലെന്ന് എ.എ.പി. കേരളാഘടകം കണ്‍വീനര്‍ പി.സി. സിറിയക്ക് വ്യക്തമാക്കിയിരുന്നു.പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ഈ ഘട്ടത്തില്‍ വേണ്ടത്. വരുന്ന നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ മുഴുവൻ സീറ്റിലും മത്സരിക്കും. പാർട്ടി നടത്തിയ സർവേകളിൽ ജനവികാരം അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read- തൃക്കാക്കര സ്ഥാനാർത്ഥി നിർണയത്തിൽ സഭയെ വലിച്ചിഴയ്ക്കരുത്; സഭ രാഷ്ട്രീയത്തിൽ ഇടപെടാറില്ല: ഇപി ജയരാജൻ
ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് പാര്‍ട്ടിക്ക് ഒരു പ്രഖ്യാപിത നയമുണ്ട് ,പാര്‍ട്ടി അധികാരത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ പൊതുവേ ഉപതെരഞ്ഞെടുപ്പില്‍ എ.എ.പി. മത്സരിക്കാറില്ല എന്നതാണ് അത്. കാരണം ഉപതെരഞ്ഞെടുപ്പില്‍ ഒന്നോ രണ്ടോ സീറ്റ് ലഭിച്ചിട്ട് അവിടുത്തെ ഭരണത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ സാധിക്കില്ല. അതേസമയം പൊതുതെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിച്ച് വിജയിച്ച് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം നിറവേറ്റണം, അതാണ് എ.എ.പിയുടെ ലക്ഷ്യം- സിറിയക് പറഞ്ഞു.
തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർഥി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എൻ രാധാകൃഷ്ണനെ തീരുമാനിച്ചു. കേന്ദ്രനേതൃത്വം വാർത്താകുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. ഒഡീഷയിലെ ബ്രാജരാജ്നഗറിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ രാധാറാണി പാണ്ഡയെ സ്ഥാനാർഥിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർഥിയായേക്കുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. ബിജെപി സ്ഥാനാർഥി പ്രഖ്യാപനം വൈകിയത് യുഡിഎഫും എൽഡിഎഫും പരസ്പരം ആയുധമാക്കിയിരുന്നു. അതിനിടെയാണ് എ എൻ രാധാകൃഷ്ണനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർഥി ഉമ തോമസും, എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫും ഇതിനോടകം പ്രചരണരംഗത്ത് സജീവമായി കഴിഞ്ഞു.
Also Read- 'സഭയുടെ പേര് വലിച്ചിഴച്ചതും ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതും മന്ത്രി പി രാജീവ്'; വി ഡി സതീശന്
പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര(Thrikkakara) നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്(Byelection ) മെയ് 31ന് നടക്കും. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. മെയ് പതിനൊന്ന് വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും.ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.