‘ഒരു നല്ല രാഷ്ട്രീയക്കാരന്‍ ആകാന്‍ വേണ്ട പ്രധാന ഗുണം ഒന്ന് സത്യസന്ധതയും മര്യാദയും രണ്ട് ജനങ്ങളോടുള്ള അടുപ്പവും അവരെ സേവിക്കാനുള്ള സന്നദ്ധതയും മൂന്ന് രാഷ്ട്രീയത്തെ സംബന്ധിച്ച ജ്ഞാനം വളര്‍ത്തല്‍’ കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രി ആയിരുന്ന ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ വാക്കുകളാണ് ഇത്. കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ അലിഞ്ഞുചേര്‍ന്ന ഈ മൂന്നക്ഷരത്തിന്‍റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 25 വയസ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്ക് അടിത്തറ പാകിയവരില്‍ എല്ലാക്കാലത്തും മുന്‍നിരയിലാണ് അദ്ദേഹത്തിന്‍റെ സ്ഥാനം.
ജീവിതത്തിലെ ലാളിത്യം കൊണ്ടും എഴുത്തുംവായനയും അറിയാത്ത സാധാരണക്കാരനെ ആശയപരമായി ബലവത്താക്കിയ പ്രസംഗങ്ങൾ കൊണ്ടും അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായി ജീവിച്ച് മരിച്ച ഇഎംഎസിനെയാണ് മലയാളികള്‍ എന്നും ഓര്‍ത്തെടുക്കുന്നത്. തീപ്പൊരികൾ പാറുന്ന ദാർശനിക സംവാദങ്ങൾ, എതിരാളികളെ നിഷ്പ്രഭരാക്കുന്ന ചാട്ടുളി പോലുള്ള പ്രയോഗങ്ങളും ഇടപെടലുകളും, അവസാനംവരെ തൊഴിലാളി വർഗത്തോട് പുലർത്തിയ കൂറ് എന്നിങ്ങനെ ഇഎംഎസിനെ വിശേഷിപ്പിക്കാൻ വാക്കുകൾ പോരാതെ വരും.
EMS Namboodiripad| ഈ ദിനം നമ്മളിൽ നിറയ്ക്കുന്നത് പോരാട്ടത്തിനുള്ള ഊർജ്ജം: പിണറായി വിജയൻ
1957ലെ കമ്യൂണിസ്റ്റ് സർക്കാറിന്‍റെ പിറവിയില്‍ നിന്ന് ഇഎംഎസ് ചരിത്രത്തിന്‍റെ ഭാഗമായി. താത്വികാചാര്യൻ, പാർട്ടി ജനറൽ സെക്രട്ടറി, മുഖ്യമന്ത്രി, പത്രാധിപർ, സാഹിത്യ വിചക്ഷണൻ തുടങ്ങി സർവമേഖലയിലും അദ്ദേഹം തന്‍റെ വ്യക്തിമുദ്ര സ്ഥാപിച്ചു.
1909 ജൂൺ 13ന് ഏലംകുളം മനയിൽ ജനിച്ച ഇഎംഎസ് യോഗക്ഷേമസഭയിലും കോൺഗ്രസിലും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും പ്രവർത്തിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഭാഗമായി. തൃശൂർ സെന്‍റ് തോമസ് കോളേജിൽ ബിരുദ വിദ്യാർഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തിന്റെ ആകൃഷ്ടനായി സമരപോരാളിയായി.
Also Read- പുതുപ്പള്ളിയിൽ ഇഎംഎസ് ബിജെപിക്കു വേണ്ടി വോട്ട് ചോദിച്ചോ?
അക്കാലത്ത് ജയിൽവാസമനുഭവിച്ചതും നേതൃനിരയിലേക്ക് ഉയർന്നതും ഇഎംഎസിന്‍റെ ജീവിതത്തില്‍ നിര്‍ണായകമായി. ഏതാനും സംസ്ഥാനങ്ങളിൽമാത്രം സ്വാധീനമുള്ള പാർട്ടിയുടെ നേതാവായിട്ടും രാജ്യത്തെ സർക്കാരുകളെല്ലാം ഇ എം എസിന്റെ വാക്കുകൾക്ക് വിലകൽപ്പിച്ചു.
ആശയങ്ങൾ രൂപീകരിക്കുന്നതിലും, അത് പ്രയോഗത്തിൽ വരുത്തുന്ന കാര്യത്തിലും പുതിയ കേരളത്തിന്റെ ശിൽപികളിലൊരാളായി ഇ.എം.എസ്സിനെ കണക്കാക്കുന്നു. ജനകീയാസൂത്രണപദ്ധതിയുടെ മുൻനിരക്കാരിലൊരാൾ കൂടിയായിരുന്ന അദ്ദേഹം 1998 മാർച്ച് 19-ന് തന്റെ 89-ാം വയസ്സിലാണ് വിടവാങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.