നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • CPM | ഇരുപത്തിയൊന്നുകാരി ജസീമ ദസ്തക്കീർ സിപിഎം ബ്രാഞ്ച് സെക്രട്ടറി

    CPM | ഇരുപത്തിയൊന്നുകാരി ജസീമ ദസ്തക്കീർ സിപിഎം ബ്രാഞ്ച് സെക്രട്ടറി

    പ്രായം കുറഞ്ഞ വനിതാ ബ്രാഞ്ച് സെക്രട്ടറി എന്ന നേട്ടവുമായാണ് കൊല്ലം ചാത്തന്നൂരിലെ ജസീന ദസ്തക്കീർ ഇനി സംഘടനാ പ്രവർത്തനങ്ങളിൽ നിറയുക

    jeseema_Dasthakir

    jeseema_Dasthakir

    • Share this:
      കൊല്ലം: ഇരുപത്തിയൊന്നുകാരിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം. കൊല്ലം ജില്ലയിലെ ചാത്തന്നൂരിലാണ് ജസീമ ദസ്തക്കീർ എന്ന ഇരുപത്തിയൊന്നുകാരിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാക്കിയത്. ചാത്തന്നൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള വയലിക്കട ബ്രാഞ്ച് സമ്മേളനമാണ് ജസീമയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ബ്രാഞ്ച് സെക്രട്ടറിയാണ് ജസീമയെന്ന് നേതാക്കൾ പറയുന്നു.

      ബാലസംഘത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക് വന്ന ജസീമ ദസ്തക്കീർ, പിന്നീട് എസ്. എഫ്. ഐ യൂണിറ്റ് സെക്രട്ടറി, ലോക്കൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എസ് എഫ് ഐ ചാത്തന്നൂർ ജോയിന്‍റ് സെക്രട്ടറിയും മാതൃകം ജില്ലാ കമ്മിറ്റി അംഗവും, ഡി വൈ എഫ് ഐ മേഖലാ ജോയിന്‍റ് സെക്രട്ടറിയുമാണ് ജസീന. പിതാവ് ദസ്തക്കീർ സി പി എം ചാത്തന്നൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമാണ്.

      ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സിപിഎം നിരവധി പ്രായംകുറഞ്ഞ വനിതകളെ മത്സരരംഗത്ത് ഇറക്കിയിരുന്നു. പിന്നീട് നിർണായക പദവികളിലേക്കും യുവതികളെ സിപിഎം കൊണ്ടുവന്നു. തിരുവനന്തപുരം മേയറായി ബാലസംഘം സംസ്ഥാന പ്രസിഡന്‍റ് ആര്യ രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടത് വലിയ വാർത്തയായിരുന്നു. പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുമ്പോൾ എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാവ് ആയിരുന്ന രേഷ്മ മറിയം റോയിക്കും 21 വയസ് മാത്രമായിരുന്നു.

      Also Read- '2020 ലെ സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളിൽ മതപരമായ അനുപാതം അസ്വാഭാവികമല്ല'; മുഖ്യമന്ത്രി

      ഇത്തവണ സിപിഎം സംഘടനാ സമ്മേളനങ്ങളിലേക്ക് കടന്നപ്പോൾ ബ്രാഞ്ച് സെക്രട്ടറിമാരായി കൂടുതൽ വനിതകൾക്ക് അവസരം നൽകിയിരുന്നു. സമ്മേളനത്തിൽ പ്രതിനിധികളായി കൂടുതൽ വനിതകൾ പങ്കെടുക്കുന്നതും പുതിയ കാഴ്ചയാണ്. കണ്ണൂർ ജില്ലയിലാണ് ബ്രാഞ്ച് സെക്രട്ടറിമാരായി വനിതകൾ കൂടുതലായി തെരഞ്ഞെടുക്കപ്പെടുന്നത്. അതേസമയം പ്രായം കുറഞ്ഞ വനിതാ ബ്രാഞ്ച് സെക്രട്ടറി എന്ന നേട്ടവുമായാണ് കൊല്ലം ചാത്തന്നൂരിലെ ജസീന ദസ്തക്കീർ ഇനി സംഘടനാ പ്രവർത്തനങ്ങളിൽ നിറയുക..

      അട്ടപ്പാടി മധു കേസ് പ്രതി CPM ബ്രാഞ്ച് സെക്രട്ടറി; വിവാദമായപ്പോൾ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്ത് തലയൂരി

      അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ പ്രതിയെ സി പി  എം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു. അട്ടപ്പാടി മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായാണ് കേസിലെ മൂന്നാം പ്രതി ഷംസുദ്ദീനെ തിരഞ്ഞെടുത്തത്. സംഭവം വിവാദമായതോടെ വീണ്ടും യോഗം വിളിച്ച് ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. ഹരീഷിനെ പുതിയ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു.

      മുക്കാലി ബ്രാഞ്ച് സമ്മേളനത്തിലാണ് മധു കേസ് പ്രതി ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കരുതെന്ന് ഏരിയാ - ലോക്കൽ നേതൃത്വങ്ങൾ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശത്തെ വെല്ലുവിളിച്ചാണ് ബ്രാഞ്ച് സമ്മേളനത്തിൽ ഷംസുദ്ദീനെ പാർടി അംഗങ്ങൾ സെക്രട്ടറിയാക്കിയത്. സംഭവം വിവാദമായതോടെ വീണ്ടും ബ്രാഞ്ച് യോഗം വിളിച്ച് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുകയായിരുന്നു. ഏരിയാ നേതൃത്വത്തിൻ്റെ നിർദ്ദേശം അവഗണിച്ചതിന് കൂടുതൽ നടപടിയുണ്ടാകുമെന്ന് അട്ടപ്പാടി  ഏരിയാ സെക്രട്ടറി സി പി ബാബു പറഞ്ഞു.

      Also Read- ഐ എസിൽ ചേർന്ന മലയാളികൾ 100; 72 പേർ തൊഴിൽപരമായ ആവശ്യങ്ങൾക്കോ മറ്റോ വിദേശരാജ്യത്ത് പോയവർ; ഒരാൾ മാത്രം ഹിന്ദു

      2018 ഫെബ്രുവരി 22നാണ്  അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടമർദ്ദനത്തിലൂടെ കൊലപ്പെടുത്തുന്നത്. കാട്ടിൽ നിന്നും പിടികൂടിയ മധുവിനെ കൈകൾ  കെട്ടിയാണ് മർദ്ദിച്ചത്.

      സംഭവം രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. രാഷ്ട്രീയ- സാമൂഹ്യ രംഗത്തെ പ്രമുഖർ പ്രതിഷേധങ്ങളുമായി രംഗത്തെത്തി. ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ് ഉൾപ്പടെ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തിരുന്നു.
      കേസിൽ തൊണ്ണൂറ് ദിവസത്തിനകം പൊലീസ് കുറ്റപ്പത്രം സമർപ്പിച്ചെങ്കിലും ഇതുവരെയും വിചാരണ നടപടികൾ ആരംഭിച്ചിട്ടില്ല.

      കേസിൽ 16 പ്രതികളാണുള്ളത്. മുക്കാലി സ്വദേശികളായ ഹുസൈൻ, മരക്കാർ, ഷംസുദ്ദീൻ, അനീഷ്, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദീഖ്, ഉബൈദ്, നജീബ്,  ജൈജുമോൻ,  അബ്ദുൾ കരീം,  സജീവ്,  സതീഷ്,  ഹരീഷ്, ബിജു,  മുനീർ എന്നിവരാണ് പ്രതികൾ. റിമാൻ്റിൽ കഴിഞ്ഞിരുന്ന പ്രതികൾ ഇപ്പോൾ ജാമ്യത്തിലാണ്. നേതൃത്വത്തിൻ്റെ എതിർപ്പ് മറികടന്ന് മധുകേസ് പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയത് സിപിഎമ്മിനുള്ളിൽ വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്.
      Published by:Anuraj GR
      First published:
      )}