• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മൂന്നാര്‍ എംആര്‍എസ് സ്‌കൂളില്‍ നിന്നും 23 ആദിവാസികുട്ടികളെ കാണാതായി

12 പേര്‍ പെട്ടിമുടികുടിയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചു

news18
Updated: August 10, 2019, 12:29 PM IST
മൂന്നാര്‍ എംആര്‍എസ് സ്‌കൂളില്‍ നിന്നും 23 ആദിവാസികുട്ടികളെ കാണാതായി
munnar mrs school
news18
Updated: August 10, 2019, 12:29 PM IST
മൂന്നാര്‍: മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നും 23 ആദിവാസി കുട്ടികളെ കാണാതി. 12 പേര്‍ പെട്ടിമുടികുടിയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചു. മഴ ശക്തമായതോടെ കുട്ടികള്‍ കുടികളിലേയ്ക്ക് മടങ്ങിയതാകാം എന്നതാണ് വിവരം. എന്നാല്‍ കുട്ടികള്‍ പോയത് അധികൃതര്‍ അറിഞ്ഞിരുന്നില്ല. പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസും വനം വകുപ്പും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു.

മഴ ശക്തമായതോടെ കുട്ടികള്‍ കുടികളിലേക്ക് മടങ്ങിയതാണെന്നാണ് കരുതപ്പെടുന്നത്. മാങ്കുളത്തു നിന്നുള്ള 5 കുട്ടികളും, മറയൂരില്‍ നിന്നുള്ള 6 പേരും, ഇടമലക്കുടിയില്‍ നിന്നുള്ള 12 പേരെയുമാണ് കാണാതായത്. ജില്ലയിലെ വിവിധ ആദിവാസികുടികളില്‍ നിന്നുള്ള നൂറോളം കുട്ടികളാണ് മൂന്നാര്‍ മോഡല്‍ റസിഡന്യഷ്യല്‍ സ്‌കൂളില്‍ പഠനം നടത്തുന്നത്. ഇതില്‍ ഇരുപത്തി മൂന്ന് പേരെയാണ് ഇന്ന് രാവിലെ അഞ്ച് മണിമുതല്‍ കാണാതായിരിക്കുന്നത്.

Also Read: സംസ്ഥാനത്ത് 80 ഇടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായെന്ന് മുഖ്യമന്ത്രി

കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസും, വനം വകുപ്പും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു. എന്നാല്‍ സ്‌കൂള്‍ അധികൃതരുടെ വീഴ്ചയാണ് കുട്ടികളെ കാണാതായതെന്ന ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ തവണയും കുട്ടികള്‍ ഇത്തരത്തില്‍ സ്‌കൂളില്‍ നിന്നും പോയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

First published: August 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...