ഇന്റർഫേസ് /വാർത്ത /Kerala / Thrikkakara By-Election | 'ആം ആദ്മി- ട്വന്റി20 സഖ്യത്തിന് സ്ഥാനാര്‍ഥിയുണ്ടാകും; ബദല്‍ ശക്തിയാകും'; സാബു എം.ജേക്കബ്

Thrikkakara By-Election | 'ആം ആദ്മി- ട്വന്റി20 സഖ്യത്തിന് സ്ഥാനാര്‍ഥിയുണ്ടാകും; ബദല്‍ ശക്തിയാകും'; സാബു എം.ജേക്കബ്

കിറ്റെക്സ് എംഡി സാബു ജേക്കബ്

കിറ്റെക്സ് എംഡി സാബു ജേക്കബ്

ആം ആദ്മി- ട്വന്റി20 സഖ്യത്തിന് സ്ഥാനാര്‍ഥിയുണ്ടാകും. എല്‍ഡിഎഫിനും യുഡിഎഫിനും ഈ സഖ്യം ബദലാകും

  • Share this:

കൊച്ചി: തൃക്കാക്കരയില്‍(Thrikkakara) ആം ആദ്മി- ട്വന്റി20 സഖ്യം സ്ഥിരീകരിച്ച് സാബു.എം. ജേക്കബ്. ഉപതെരഞ്ഞെടുപ്പില്‍ (By-Election)ആം ആദ്മി പാര്‍ട്ടിയും(Aam Admi) ട്വന്റി ട്വന്റിയും (Twenty Twenty)ബദലാകുമെന്ന് സാബു എം.ജേക്കബ്. മുന്നണികള്‍ വികസനത്തിനൊപ്പം എന്ന് പറഞ്ഞതുകൊണ്ട് മാത്രമായില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നടപ്പിലാകില്ലെന്നും സാബു എം.ജേക്കബ് പറഞ്ഞു.

'ആം ആദ്മി- ട്വന്റി20 സഖ്യത്തിന് സ്ഥാനാര്‍ഥിയുണ്ടാകും. എല്‍ഡിഎഫിനും യുഡിഎഫിനും ഈ സഖ്യം ബദലാകും. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ട് നേടുകയും ചെയ്യും' സാബു പറഞ്ഞു. തൃക്കാക്കരയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ട്വന്റി20 മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. 10.18% വോട്ടു നേടിയാണ് ട്വന്റി20 നാലാം സ്ഥാനത്തായത്.

മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം, 12 നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. മെയ് 31ന് തിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read-Thrikkakara By-Election | തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നു; കെ സുരേന്ദ്രന്‍

യുഡിഎഫിന് വലിയ മേല്‍ക്കൈയുള്ള മണ്ഡലമാണ് തൃക്കാക്കര. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജൂണ്‍ അഞ്ചോടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദേശം.

തൃക്കാക്കരയില്‍ ഇത്തവണ കടുത്ത മത്സരത്തിനാണ് സാധ്യത. എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥി ചര്‍ച്ചകളുമായി മുന്നോട്ടു പോവുകയാണ്. അന്തരിച്ച എംഎല്‍എ പിടി തോമസിന്റെ പത്‌നി ഉമാ തോമസിനെ തന്നെ ഇവിടെ മത്സരിപ്പിക്കാനാണ് കെപിസിസി നേതൃത്വം ആഗ്രഹിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കാര്യം നേരത്തെ തന്നെ നേതാക്കള്‍ ഉമയേയയും കുടുംബത്തേയും അറിയിച്ചിട്ടുണ്ട്.

Also Read-Thrikkakara By-Election | 'എല്‍ഡിഎഫിന്റെ ലക്ഷ്യം 100 സീറ്റ്; സില്‍വര്‍ലൈന്‍ തൃക്കാക്കരയില്‍ ഗുണമാകും'; മന്ത്രി പി രാജീവ്

കൊച്ചി നഗരസഭയിലെ 23 ഡിവിഷനുകളും ഒപ്പം തൃക്കാക്കര നഗരസഭയും അടങ്ങിയതാണ് മണ്ഡലം.

First published:

Tags: Aap, Sabu M Jacob, Thrikkakara, Thrikkakara By-Election, Twenty20