നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Accident | കാർ ക്രെയിനിലിടിച്ച് മറിഞ്ഞ് ഇരുപതുകാരൻ മരിച്ചു; ആറുപേർക്ക് പരിക്ക്

    Accident | കാർ ക്രെയിനിലിടിച്ച് മറിഞ്ഞ് ഇരുപതുകാരൻ മരിച്ചു; ആറുപേർക്ക് പരിക്ക്

    കാറിന്‍റെ അമിത വേഗമാണ് അപകടകാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

    Accident

    Accident

    • Share this:
      കോട്ടയം: അമിത വേഗത്തിൽ എത്തിയ കാർ കാര്‍ നിയന്ത്രണം തെറ്റി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ക്രെയിനില്‍ ഇടിച്ച്‌ മറിഞ്ഞുണ്ടായ അപകടത്തിൽ ഇരുപതുകാരനായ യുവാവ് മരിച്ചു. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. തിരുവല്ല കുമ്പനാട് നെല്ലിമല്ല ആനപ്പാറയ്ക്കല്‍ ജോയിയുടെ മകന്‍ ജോയല്‍ ആണ് മരിച്ചത്.

      ജോയലിന് ഒപ്പം യാത്ര ചെയ്തിരുന്ന അംഗിത്, തേജിഷ്, ജോണ്‍സണ്‍, സിദ്ധാര്‍ത്ഥ്, മനു എന്നിവര്‍ക്കും ക്രെയിനിന് സമീപമുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയായ സുരേഷ് സാരഥിക്കുമാണ് പരിക്കേറ്റത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോയലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

      കാറിന്‍റെ അമിത വേഗമാണ് അപകടകാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോയലിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.

      കൊല്ലം വെളിയത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

      വെളിയത്ത് ഭാര്യയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഓടനാവട്ടം ചെപ്ര പ്രദീപ് മന്ദിരത്തിൽ പ്രദീപ്(35) ആണ് പിടിയിലായത്. വെളിയം സ്വദേശിനിയായ ഭാര്യയെ അവരുടെ വീട്ടിലെത്തിയ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രദീപിനെ കൊട്ടാരക്കരയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

      മദ്യപിച്ചെത്തുന്ന ദിവസങ്ങളിൽ പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രദീപ് ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നത്. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ഭാര്യയെ ഇയാൾ മർദ്ദിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തു. തീർത്തും അവശനിലയിലായ യുവതിയെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പൂയപ്പള്ളി പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതോടെ പ്രദീപ് ഒളിവിൽ പോകുകയായിരുന്നു.





      കാസർഗോഡ് ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

      ബേഡകത്ത് ഭർത്താവിന്റെ മർദ്ദനമേറ്റ് ഭാര്യ മരിച്ചു.  ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമിതയാണ് മരിച്ചത്. ഭർത്താവ് അരുൺ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിൽ കുടുംബ വഴക്കിനിടയിലാണ് അരുൺകുമാർ പട്ടിക കൊണ്ട് സുമിതയെ ആക്രമിച്ചത്.

      ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അരുൺ കുമാറിനെതിരെ ബേഡകം പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. സുമിതയുടെ മൃതദ്ദേഹം ഇൻക്വസ്റ്റ്  നടപടികൾക്കുശേഷം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ധ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.




      You may also like:Raj Kundra| ബ്ലൂ ഫിലിം നിർമാണം; ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് അറസ്റ്റിൽ

      സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് കാസര്‍ക്കോട് വനിതാ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. മാനസിക വൈകല്യമുള്ള കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. അഞ്ചാം ക്ലാസുകാരിയായ കുട്ടിയെ അനുജനൊപ്പം കൂട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് പീഡനത്തിന്റ വിവരങ്ങള്‍ പുറത്തു വന്നത്.
      Published by:Anuraj GR
      First published:
      )}