• HOME
  • »
  • NEWS
  • »
  • kerala
  • »
  • Death | വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം; ഇരുപതുകാരി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Death | വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം; ഇരുപതുകാരി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

അക്കോണം സ്വദേശിനി ബിസ്മി ആണ് മരിച്ചത്. വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്

Bismi-death

Bismi-death

  • Share this:
    കൊല്ലം: ഒരു വർഷം മുമ്പ് വിവാഹിതയായ യുവതി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച (Death) നിലയിൽ. കൊല്ലം (Kollam) ജില്ലയിലെ ചടയമംഗലത്താണ് സംഭവം. അക്കോണം സ്വദേശിനി ബിസ്മി ആണ് മരിച്ചത്. വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ബിസ്മിയും ഭര്‍ത്താവ് ആലിഫ്ഖാനും ബിസ്മിയുടെ വീട്ടിലായിരുന്നു താമസം. പോരേടത്ത് ഹോട്ടല്‍ നടത്തുകയാണ് ആലിഫ്ഖാന്‍.

    പുനലൂര്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഭർത്താവ് ഉൾപ്പടെയുള്ള ബന്ധുക്കളുടെ മൊഴി ഉടൻ രേഖപ്പെടുത്തും. സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Summary- A young woman who got married a year ago is found dead in the bedroom of her house. The incident took place at Chadayamangalam in Kollam district. The deceased was identified as Bismi, a resident of Akonam. The body was found hanging in the bedroom of the house. Bismi and her husband Alif Khan lived in Bismi's house. Alif Khan runs a hotel in Poredam.

    KSRTC ബസിനുള്ളിൽ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമം; നാടോടി യുവതി അറസ്റ്റിൽ

    കൊല്ലം: KSRTC ബസിനുള്ളിൽ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ നാടോടി യുവതി അറസ്റ്റിലായി. തമിഴ്നാട് തിരുനെൽവേലി ജില്ലയിലെ കോവിൽപെട്ടി രാജഗോപാൽ നഗറിൽ അറുമുഖന്‍റെ ഭാര്യ മീനാക്ഷിയാണ്(21) അറസ്റ്റിലായത്. പെരുമൺ പനയം സ്വദേശിനിയായ വീട്ടമ്മയുടെ മാലയാണ് മീനാക്ഷി മോഷ്ടിച്ചത്. എഴുകോൺ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    Also Read- Suicide Attempt | മദ്യത്തിൽ വിഷം കലർത്തി സുഹൃത്തിനെ കൊന്ന സംഭവം; പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

    കെ എസ് ആർ ടി സി ബസിൽ കൊട്ടാരക്കരയിൽ നിന്ന് കുണ്ടറയിലേക്ക് യാത്ര ചെയ്യുന്നതിനിടെ അമ്പലത്തുംകാല ജംഗ്ഷനിൽ എത്തിയപ്പോഴാണ് വീട്ടമ്മയുടെ കഴുത്തിൽ കിടന്ന സ്വർണമാല മോഷ്ടിക്കപ്പെട്ടത്. രണ്ടു പവൻ തൂക്കം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. അതിനിടെ തൊട്ടടുത്ത സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച മീനാക്ഷിയെ യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

    എഴുകോൺ എസ്എച്ച് ഒ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനീസ്, ഉണ്ണികൃഷ്ണപിള്ള, ജയപ്രകാശ് , ASI അജിത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയ, അമ്പിളി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിൽ ഇവർ കൊടുവള്ളി, കുന്നമംഗലം, മലപ്പുറം, താമരശേരി തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായിട്ടുള്ളതുമാണ്.
    Published by:Anuraj GR
    First published: