• HOME
  • »
  • NEWS
  • »
  • kerala
  • »
  • Deepu Death | കിഴക്കമ്പലത്ത് CPM പ്രവർത്തകരുടെ മർദ്ദനത്തിൽ മരിച്ച ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മൃതദേഹം സംസ്കരിച്ചു

Deepu Death | കിഴക്കമ്പലത്ത് CPM പ്രവർത്തകരുടെ മർദ്ദനത്തിൽ മരിച്ച ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മൃതദേഹം സംസ്കരിച്ചു

ദീപുവിന് എതിരായ ആക്രമണത്തിനുപിന്നില്‍ പി വി ശ്രീനിജന്‍ എംഎല്‍എക്ക് പങ്കുണ്ടെന്നാണ് ട്വന്റി ട്വന്റി പ്രവര്‍ത്തകരുടെ ആരോപണം.

  • Last Updated :
  • Share this:
കൊച്ചി: സിപിഎം (CPM) പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരണമടഞ്ഞ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ (Deepu) സംസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിയോടെ നടന്നു. നിരവധി ട്വന്റി ട്വന്റി പ്രവര്‍ത്തകരാണ് പൊതുദര്‍ശന, സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നിരവധിയാളുകള്‍ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കു ശേഷം കൊല്ലപ്പെട്ട ദീപുവിന്റെ മൃതദേഹം ആദ്യമെത്തിച്ചത് കിഴക്കമ്പലത്ത് ട്വന്റി ട്വന്റി നഗറിലായിരുന്നു. നിരവധിയാളുകളാണ് ഇവിടെയെത്തി അന്ത്യോമപചാരം അര്‍പ്പിച്ചത്.തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം കാവുങ്കല്‍ പറമ്പിലെ വീട്ടിലേക്ക്കൊണ്ടുപോവുകയായിരുന്നു. മതരപരമായ ചടങ്ങുകള്‍ക്കുശേഷം മൃതദേഹം തൃക്കാക്കര പൊതുശ്മശാനത്തില്‍ എത്തിച്ചു. വികാരനിര്‍ഭരമായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍

ക്രമസമധാന പ്രശ്‌നം കണക്കിലെടുത്ത് സംസ്‌കാര ചടങ്ങിന് മുന്നോടിയായി വന്‍ പൊലീസിനെയാണ് മേഖലയില്‍ വിന്യസിച്ചിരുന്നത്. പക്ഷേ വളരെ സമാധാനപരമായിട്ടാണ് സംസ്‌ക്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.

സി പി ഐ എം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ദീപു വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് മരിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി രാത്രി ദീപുവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. രാവിലെ 9 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചത്.

മര്‍ദ്ദനത്തെ തുടര്‍ന്ന് ദീപുവിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. ശസ്ത്രക്രിയ ചെയ്‌തെങ്കിലും ആന്തരിക രക്തസ്രാവം തുടരുകയാണ് ഉണ്ടായത്. കരള്‍ രോഗം ഉണ്ടായിരുന്നതിനാല്‍ ആരോഗ്യനില കൂടുതല്‍ ഗുരുതരമാകുകയും ചെയ്തു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ദീപുവിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ദീപുവിന് എതിരായ ആക്രമണത്തിനുപിന്നില്‍ പി വി ശ്രീനിജന്‍ എംഎല്‍എക്ക് പങ്കുണ്ടെന്നാണ് ട്വന്റി ട്വന്റി പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍ പി വി ശ്രീനിജന്‍ ഇത് നിഷേധിക്കുകയാണ്.

അതേ സമയം ദീപുവിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് എഫ്ഐആര്‍. രാഷ്ട്രീയ വിരോധമാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് പോലീസ് റിപ്പോര്‍ട്ട്. മര്‍ദ്ദിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്നും എഫ്. ഐ. ആര്‍. സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

ചേലക്കുളം സ്വദേശികളായ സൈനുദീന്‍, ബഷീര്‍, അബ്ദുല്‍ റഹ്മാന്‍ , അസീസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ദീപുവിനെ മര്‍ദ്ദിച്ചത് ആസൂത്രിതമല്ലെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.

Deepu Death | ട്വന്‍റി 20 പ്രവര്‍ത്തകന്‍ ദീപുവിന്‍റെ മരണത്തില്‍ 4 സി.പി.എം. പ്രവർത്തകർക്കെതിരെ കൊലക്കുറ്റം

വിളക്കണയ്ക്കല്‍ പ്രതിഷേധത്തിന്റെ ഭാഗമായി വീടുകളിലെ ലൈറ്റുകള്‍ ദീപു ബലം പ്രയോഗിച്ച് അണയ്ക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ സിപിഎം പ്രവര്‍ത്തകര്‍ ചെന്നതോടെ സംഘര്‍ഷമുണ്ടാകുകയായിരുന്നു. അറസ്റ്റിലായ പ്രതികള്‍ക്ക് നിയമസഹായം നല്‍കുമെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.
Published by:Jayashankar AV
First published: