• HOME
  • »
  • NEWS
  • »
  • kerala
  • »
  • Deepu Death | ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ കൊലപാതകം: അന്വേഷണം അട്ടിമറിക്കപ്പെടുന്നു; കെ സുരേന്ദ്രൻ

Deepu Death | ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ കൊലപാതകം: അന്വേഷണം അട്ടിമറിക്കപ്പെടുന്നു; കെ സുരേന്ദ്രൻ

സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നീതിയും കുടുംബത്തിന്റെ ലഭിച്ചിട്ടില്ല. കൊലപാതകം നടന്നിട്ട് ജില്ലാ കളക്ടർ പോലും വീട്ടിലെത്തിയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

  • Share this:
ട്വന്റി 20 (Twenty 20) പ്രവർത്തകൻ ദീപുവിന്റെ കൊലപാതക കേസിലെ (Deepu Murder case) അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran). സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് തികഞ്ഞ അനാസ്ഥയാണ് ഉണ്ടായത്. സംസ്ഥാന പട്ടികജാതി കമ്മീഷൻ തിരിഞ്ഞു നോക്കിയത് പോലുമില്ല. സംസ്ഥാന പട്ടികജാതി കമ്മീഷന്റെ നടപടി കേന്ദ്ര പട്ടികജാതി കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

ദീപുവിന്റെ മാതാപിതാക്കളെ കിഴക്കമ്പലത്തെ വീട്ടിലെത്തിയാണ് കെ സുരേന്ദ്രൻ കണ്ടത്. കുടുംബാംഗങ്ങളെ സുരേന്ദ്രൻ ആശ്വസിപ്പിച്ചു. കൊലപാതകത്തെ ചെറുതായി കാണിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നീതിയും കുടുംബത്തിന്റെ ലഭിച്ചിട്ടില്ല. കൊലപാതകം നടന്നിട്ട് ജില്ലാ കളക്ടർ പോലും വീട്ടിലെത്തിയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് ദളിത് പീഡനം ആണ് നടക്കുന്നത്. പട്ടികജാതി കമ്മീഷൻ നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

ദീപുവിന്റെത് രാഷ്ട്രീയ കൊലപാതകമാണ്. സിപിഐഎം പ്രവർത്തകരാണ് കൊലപാതകത്തിനു പിന്നിൽ. ബ്രാഞ്ച് സെക്രട്ടറി കേസിൽ പ്രതിയാണ്. നേതാക്കൾക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ നാല് സിപിഐഎം പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ രണ്ടു ദിവസത്തേക്ക് ആണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളെ ദീപുവിനെ ആക്രമിച്ച സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ദീപുവിന്റെ കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാണ് ട്വന്റി 20 ആവശ്യപ്പെടുന്നത്. കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജൻ ആണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നായിരുന്നു ട്വന്റി 20 കോർഡിനേറ്റർ സാബു എം ജേക്കബ് ആരോപിച്ചത്.

Also read- 'ട്വന്റി 20 പ്രവര്‍ത്തകന്റെ കൊലയ്ക്ക് പിന്നാലെ സിപിഎമ്മിന് രക്തസാക്ഷിയെ കിട്ടിയത് യാദൃശ്ചികമോ? ഗൂഢാലോചനയുടെ പേരിലെ അറസ്റ്റ് വിചിത്രം'; വി മുരളീധരന്‍

ദീപുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത സാബു എം ജേക്കബ് ഉൾപ്പെടെ 30 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് സംസ്കാര ചടങ്ങുകൾ നടത്തിയതായിരുന്നു കേസ്. പോലീസിന്റെ നിർദ്ദേശപ്രകാരമാണ് സംസ്കാര ചടങ്ങുകൾ നടത്തിയതെന്ന് സാബു എം ജേക്കബ് പറഞ്ഞു. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ആയിരം പേർക്കെതിരെ കേസെടുക്കുമെന്ന് കുന്നത്തുനാട് പോലീസ് അറിയിച്ചിരുന്നു. ദീപുവിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ച ട്വന്റി 20 നഗറിലും വീട്ടിലും നൂറുകണക്കിനാളുകളാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നത്.

Also read- Deepu Death| 'മകനെ തല്ലിക്കൊന്നതാണ്, മർദിക്കുന്നത് നേരിട്ട് കണ്ടു, ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അനുവദിച്ചില്ല': ദീപുവിന്റെ അച്ഛൻ

സിപിഐഎം പ്രവർത്തകരുടെ മർദ്ദനത്തെത്തുടർന്നല്ല ദീപു മരിച്ചത് എന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്. ദീപുവുമായി വാക്ക് തർക്കം മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഞങ്ങളുടെ പ്രവർത്തകർ ദീപുവിനെ ആക്രമിച്ചിട്ടില്ലെന്നും സിപിഐഎം വ്യക്തമാക്കുന്നു. പാർട്ടി പ്രവർത്തകർ അക്രമിച്ചെങ്കിൽ എന്തുകൊണ്ടാണ് ചികിത്സ തേടാൻ രണ്ടുദിവസം എടുത്തുവെന്നും പാർട്ടി നേതാക്കൾ ചോദിച്ചിരുന്നു. കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ്  ദീപു പരാതി നൽകാൻ വൈകിയത് എന്നാണ് ട്വന്റി 20 നേതൃത്വം വ്യക്തമാക്കുന്നത്.
Published by:Naveen
First published: